Advertisment

ആദ്യം പ്രോത്സാഹിപ്പിച്ച ഐ ഗ്രൂപ്പു൦ കൈവിട്ടു. എ' ക്കാരുടെ ആക്രമണത്തില്‍ പൊറുതിമുട്ടി. ഒടുവില്‍ എല്ലാം തെറ്റിദ്ധാരണയാണെന്ന വിശദീകരണവുമായി എംഎം ഹസന്‍. ഉമ്മന്‍ചാണ്ടിയ്ക്ക് തന്നോട് അനിഷ്ടമില്ലെന്ന് ഹസനും ഉണ്ടെന്ന് എ ഗ്രൂപ്പും

New Update

publive-image

Advertisment

തിരുവനന്തപുരം: ചാരക്കേസ് വെളിപ്പെടുത്തല്‍ കൈവിട്ടുപോകുകയും ഗ്രൂപ്പുകള്‍ കൈവിടുകയും ചെയ്തതോടെ പ്രസ്താവനയ്ക്ക് വിശദീകരണവുമായി കെപിസിസി അധ്യക്ഷന്‍ എം എം ഹസന്‍ രംഗത്ത്.

ഉമ്മന്‍ചാണ്ടിയെ ഇകഴ്ത്തിസംസാരിച്ചെന്ന തരത്തില്‍ തന്റെ പേരില്‍ പ്രചരിക്കുന്ന ആരോപണങ്ങള്‍ അടിസ്ഥാനരഹിതമെന്ന് എംഎംഹസന്‍ പറഞ്ഞു .

ചാരക്കേസിനെത്തുടര്‍ന്നുള്ള കെ.കരുണാകരന്റെ രാജി സംബന്ധിച്ച തന്റെ പരാമര്‍ശങ്ങള്‍ ചിലര്‍ വളച്ചൊടിക്കുകയായിരുന്നു. ഇതുസംബന്ധിച്ച പ്രതികരണങ്ങള്‍ അനാവശ്യമാണെന്നും ഹസന്‍ ഫെയ്‌സ്ബുക്കിലൂടെ പറഞ്ഞു.

ആന്റണിയും ഉമ്മന്‍ചാണ്ടിയും തനിക്ക് ഒരുപോലെ കൂറുള്ള നേതാക്കളാണെന്ന് ഹസന്‍ പറഞ്ഞു. ഉമ്മന്‍ചാണ്ടിയെ താന്‍ ഇകഴ്ത്തി സംസാരിച്ചെന്ന രീതിയിലുള്ള തെറ്റായ പ്രചരണങ്ങള്‍ പ്രതികാരമനോഭാവത്തെടെയുള്ളതാണ്.

publive-image

അനുസ്മരണ സമ്മേളനത്തില്‍ കെ.കരുണാകരനെക്കുറിച്ച് തന്റെ മനസ്സില്‍ കുറേക്കാലമായി ഉണ്ടായിരുന്ന ഒരു വികാരം,അദ്ദേഹത്തിന്റെ ആത്മാവിന് നിത്യശാന്തി നേര്‍ന്നുകൊണ്ട് പങ്കുവയ്ക്കുക മാത്രമാണ് താന്‍ ചെയ്തത്.

ചാരക്കേസിനെക്കുറിച്ചുള്ള പരാമര്‍ശങ്ങള്‍ നടത്തിയെന്നത് സത്യമാണ്. പക്ഷേ, അതിനെ മറ്റുള്ളവര്‍ ദുര്‍വ്യാഖ്യാനം ചെയ്തുവെന്നും ഹസന്‍ ആരോപിച്ചു.

താന്‍ പറഞ്ഞ കാര്യമെന്താണെന്നോ അതിന്റെ ചരിത്രപശ്ചാത്തലമെന്താണെന്നോ അറിയാതെയാണ് പലരും ഈ വിഷയത്തില്‍ പ്രതികരിച്ചുകൊണ്ടിരിക്കുന്നത്. ഉമ്മന്‍ചാണ്ടിയും ആന്റണിയും തനിക്ക് ഒരുപോലെ ബന്ധവും കടപ്പാടും ഉള്ള വ്യക്തികളാണ്.

ഉമ്മന്‍ചാണ്ടിയോട് ഈ പ്രസംഗക്കാര്യം താന്‍ സൂചിപ്പിച്ചതാണ്. അദ്ദേഹം യാതൊരു അതൃപ്തിയും പ്രകടിപ്പിച്ചിട്ടില്ല. അദ്ദേഹത്തിന് അതൃപ്തിയുണ്ടെന്ന് ചിലര്‍ തെറ്റായി പ്രചരിപ്പിക്കുകയാണെന്നും ഹസന്‍ ആരോപിച്ചു.

അതേസമയം ഹസന്‍റെ വിശദീകരണം എ ഐ സി സി അതൃപ്തി അറിയിക്കുകയും നടപടി ആലോചിക്കുകയും ചെയ്യുന്ന പശ്ചാത്തലത്തിലാണ് എന്നാണ് റിപ്പോര്‍ട്ടുകള്‍. ഉമ്മന്‍ചാണ്ടിയെ ലക്ഷ്യം വച്ച വിവാദ വെളിപ്പെടുത്തല്‍ കൈവിട്ടുപോയതോടെ ആദ്യം ഹസനെ പ്രോത്സാഹിപ്പിച്ച ഐ ഗ്രൂപ്പും അദ്ദേഹത്തെ കൈവിട്ടു .

കെ മുരളീധരന്‍റെ പ്രസ്താവനയോടെ വിവാദം രമേശ്‌ ചെന്നിത്തലയെ തിരിഞ്ഞുകുത്തുകയും ചെയ്തു . ഈ സാഹചര്യത്തിലാണ് ഐ ഗ്രൂപ്പ് കളം വലിഞ്ഞത് . ഇതോടെ ഹസന്‍ ഒറ്റയ്ക്കായി. ഇപ്പോള്‍ ഹസനെ പിന്തുണയ്ക്കുന്ന ഏക നേതാവ് വി എം സുധീരന്‍ മാത്രമാണ് .

ഇതിനിടെ എം എം ഹസനോട് അനാവശ്യ വിവാദം സൃഷ്ടിച്ചതിനു വിശദീകരണം ആവശ്യപ്പെടാന്‍ എ ഐ സി സി ആലോചിക്കുന്നുമുണ്ട് . ഈ സാഹചര്യത്തില്‍ ഏത് വിധേനയും പിടിച്ചു നില്‍ക്കാനാണ് ഹസന്‍ വിശദീകരണവുമായി രംഗത്ത് വന്നിരിക്കുന്നത് .

ഹസന്‍റെ പ്രസ്താവനയില്‍ ഉമ്മന്‍ചാണ്ടിയ്ക്ക് കടുത്ത അതൃപ്തിയും ഉണ്ട് . അക്കാര്യം അദ്ദേഹം അടുപ്പക്കാരോട് വ്യക്തമാക്കുകയും ചെയ്തിട്ടുണ്ട് . എ ഗ്രൂപ്പിനെ തെറ്റി ധരിപ്പിക്കാനും തനിക്കെതിരെയുള്ള ആക്രമണം മയപ്പെടുത്താനുമാണ് ഉമ്മന്‍ചാണ്ടിയ്ക്ക് തന്നോട് അനിഷ്ടമില്ലെന്ന്‍ ഹസന്‍ സ്വയം വിശദീകരിക്കുന്നത് .  അതേസമയം എ ഗ്രൂപ്പ് ഹസനെ കൈയ്യൊഴിയുകയും ചെയ്തു .

 

isro kpcc isro case mm hassan
Advertisment