Advertisment

രോഹിത് ശരിയായ സമയത്ത് ശരിയായ തീരുമാനങ്ങളെടുക്കുന്നു; രോഹിത് ശര്‍മ്മയെ ഇന്ത്യന്‍ ട്വന്റി 20 ടീമിന്റെ ക്യാപ്റ്റനാക്കണമെന്ന് നാസര്‍ ഹുസൈന്‍

New Update

publive-image

Advertisment

ലണ്ടന്‍: ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് അവസാനിച്ചതിന് പിന്നാലെ രോഹിത് ശര്‍മ്മയെ നിശ്ചിത ഓവര്‍ ക്രിക്കറ്റില്‍ ഇന്ത്യന്‍ ടീമിന്റെ ക്യാപ്റ്റനാക്കണമെന്ന ആവശ്യം ഉന്നയിച്ച് നിരവധി പ്രമുഖരാണ് രംഗത്തെത്തിയിരിക്കുന്നത്. ഗൗതം ഗംഭീര്‍ അടക്കമുള്ള മുന്‍ താരങ്ങള്‍ ഈ ആവശ്യം ഉന്നയിച്ചിരുന്നു. ഇപ്പോഴിതാ സമാന അഭിപ്രായം പങ്കുവെച്ച് രംഗത്തെത്തിയിരിക്കുകയാണ് മുന്‍ ഇംഗ്ലണ്ട് ക്യാപ്റ്റന്‍ നാസര്‍ ഹുസൈന്‍.

ശരിയായ സമയത്ത് ശരിയായ തീരുമാനമെടുക്കാനുള്ള പ്രത്യേക കഴിവ് രോഹിത്തിനുണ്ടെന്നും അദ്ദേഹം ഇന്ത്യന്‍ ട്വന്റി 20 ടീമിന്റെ ക്യാപ്റ്റന്‍ സ്ഥാനം ഏറ്റെടുക്കണമെന്നും ഹുസൈന്‍ ആവശ്യപ്പെട്ടു. സ്‌കൈ സ്‌പോര്‍ട്‌സിന് അനുവദിച്ച പ്രത്യേക അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു ഹുസൈന്‍.

''രോഹിത്തിന്റെ ക്യാപ്റ്റന്‍സിയുടെ കാര്യമെടുക്കുകയാണെങ്കില്‍ അദ്ദേഹം വളരെ ശാന്തനും സൗമ്യനുമാണ്. കൃത്യ സമയത്ത് ഉചിതമായ തീരുമാനമെടുക്കാനുള്ള പ്രത്യേക കഴിവ് രോഹിത്തിനുണ്ട്. വിരാട് കോലിക്ക് പകരം ഇന്ത്യന്‍ ട്വന്റി 20 ടീമിന്റെ ക്യാപ്റ്റന്‍ സ്ഥാനം രോഹിത്തിന് നല്‍കാനുള്ള ഏറ്റവും ഉചിതമായ സമയമാണിത്''-ഹുസൈന്‍ പറഞ്ഞു.

Advertisment