Advertisment

മരണസംഖ്യ ഉയരുമ്പോഴും കോവിഡ് വൈറസിനെ തോൽപ്പിച്ച് 102 വയസുകാരി ; ഇറ്റാലികയെ ഇറ്റലിയിലെ ചിരഞ്ജീവിയെന്ന് വിശേഷിപ്പിച്ച് ഡോക്ടര്‍മാരും !

New Update

മിലാന്‍ : ഇറ്റലിയിൽ മരണസംഖ്യ ഉയരുമ്പോഴും കോവിഡ് വൈറസിനെ തോൽപ്പിച്ച് 102 വയസുകാരി. ഇറ്റലിയില്‍ 102 വയസുകാരി കൊവിഡ് രോഗമുക്തയായി. കൊവിഡ് ബാധിച്ച ശേഷം സുഖം പ്രാപിക്കുന്ന ഇറ്റലിയിലെ ഏറ്റവും പ്രായം കൂടിയ വ്യക്തിയായാണ് ഇറ്റാലിക ഗ്രൊണ്ടോന എന്ന മുത്തശ്ശി മാറിയത്. 20 ദിവസത്തെ ചികിത്സയ്ക്ക് ശേഷമാണ് ഇവര്‍ ആശുപത്രി വിട്ടത്.

publive-image

ചിരഞ്ജീവിയെന്നാണ് ഇറ്റാലികയെ ചികിത്സിച്ച ഡോക്ടര്‍ അവര്‍ക്കിട്ട പേര്. ഇറ്റലിയില്‍ കൊവിഡ് ബാധിച്ച് മരിക്കുന്നവരുടെ ശരാശരി പ്രായം 78 ആണ്. നേരത്തെ ചൈനയില്‍ 103 വയസുകാരി രോഗമുക്തയായതായി റിപ്പോര്‍ട്ടുണ്ടായിരുന്നു.

covid 19 corona italy corona viruse
Advertisment