Advertisment

ലോകത്ത് ഒരു ദിവസത്തിനിടെ ഏറ്റവും കൂടുതല്‍ ആളുകളുടെ ജീവന്‍ ബലി കൊടുക്കേണ്ടി വന്നതിന്റെ കണ്ണീരില്‍ ഇറ്റലി ;  24 മണിക്കൂറിനിടെ ഇറ്റലിയില്‍ മരിച്ചത് 969 ആളുകള്‍ ; ദുരന്ത ഭൂമിയായി ഇറ്റലി 

New Update

റോം : ലോകത്ത് ഒരു ദിവസത്തിനിടെ ഏറ്റവും കൂടുതല്‍ ആളുകളുടെ ജീവന്‍ ബലി കൊടുക്കേണ്ടി വന്നതിന്റെ കണ്ണീരില്‍ ഇറ്റലി. 24 മണിക്കൂറിനിടെ ഇറ്റലിയില്‍ മാത്രം 969 ആളുകളാണ് മരിച്ചത്. കൊറോണ മൂലം ഒരു രാജ്യത്ത് 24 മണിക്കൂറിനിടെ മരിക്കുന്നവരുടെ ഏറ്റവും ഉയര്‍ന്ന നിരക്കാണിത്.

Advertisment

ഇതോടെ കോവിഡ്-19 രോഗ ബാധ മൂലം ഇറ്റലിയില്‍ മരിച്ചവരുടെ എണ്ണം 9134 ആയി. .5909 പേര്‍ക്ക് കൂടി ഇന്നലെ കോവിഡ് സ്ഥിരീകരിച്ചതോടെ ഇറ്റലിയില്‍ രോഗബാധിതരുടെ എണ്ണം 86,498 ആയി.

publive-image

ഇതില്‍ 10,950 പേര്‍ക്ക് മാത്രമാണ് രോഗമുക്തി നേടാനായത്.ഏറ്റവും കൂടുതല്‍ കോവിഡ് ബാധിതരുള്ള യു.എസില്‍ 90 പേരാണ് 24 മണിക്കൂറില്‍ മരിച്ചത്. ആകെ മരണം 1385 ആയി. 7920 പേര്‍ക്ക് പുതുതായി രോഗം സ്ഥിരീകരിച്ചു.

ആകെ രോഗികള്‍ 93,355 ആയി. സ്പെ​യി​നി​ലും 569 പേ​ര്‍ മ​രി​ച്ചു. 64,059 പേ​ര്‍​ക്കാ​ണ് സ്പെ​യി​നി​ല്‍ കൊ​റോ​ണ സ്ഥി​രീ​ക​രി​ച്ച​ത്. 4,934 പേ​ര്‍ ഇ​വി​ടെ മ​രി​ച്ചു. അതേസമയം ലോകത്താകെ 574,860 പേരെ കോവിഡ് ബാധിച്ചിരിക്കുകയാണ്. ആകെ മരണം 26,369 ആയി.

129,965 പേരാണ് രോഗമുക്തി നേടിയത്.ലോകത്തെ മൊത്തം രോഗബാധിതരില്‍ മൂന്ന് ലക്ഷവും യൂറോപ്പിലാണ്. സൗദിയില്‍ വെള്ളിയാഴ്ച 92 പുതിയ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. ഇതോടെ ഇവിടെ ആകെ രോഗബാധിതര്‍ 1,100ന് മുകളിലെത്തി.

മൂന്ന് മരണങ്ങളാണ് സൗദിയില്‍ റിപ്പോര്‍ട്ട് ചെയ്തത്. യുഎഇയില്‍ ഇന്നലെ 72 പേര്‍ക്ക് പുതുതായി രോഗം സ്ഥിരീകരിച്ചു. രാജ്യത്തെ മൊത്തം രോഗബാധികര്‍ 405 ആണ്.

covid 19 corona italy corona viruse
Advertisment