Advertisment

കരാര്‍ പ്രകാരം വാക്‌സിന്‍ നല്‍കുന്നത് വൈകുന്നു; ഫൈസറിനെതിരെ ഇറ്റലി നിയമനടപടി സ്വീകരിക്കും

New Update

publive-image

റോം: കരാര്‍ പ്രകാരം വാക്‌സിന്‍ നല്‍കാത്തതിനാല്‍ ഫൈസറിനെതിരെ ഇറ്റലി നിയമനടപടി സ്വീകരിക്കാനൊരുങ്ങുന്നതായി റിപ്പോര്‍ട്ട്. സിവില്‍-ക്രിമിനല്‍ നടപടികള്‍ സ്വീകരിക്കുന്നതിനായി ഇറ്റലിയിലെ പ്രാദേശിക ഗവര്‍ണര്‍മാരുടെ പിന്തുണ ഉറപ്പുവരുത്തിയിട്ടുളളതായി കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ചുമതലയുളള ഡൊമെനികോ അര്‍സുരി പറഞ്ഞു.

ഇറ്റാലിയന്‍ പൗരന്മാരുടെ ആരോഗ്യസംരക്ഷണത്തില്‍ യാതൊരു വിട്ടുവീഴ്ചയ്ക്കും തയ്യാറല്ലെന്ന് അദ്ദേഹം വ്യക്തമാക്കി. മുന്‍കൂട്ടി ഓര്‍ഡര്‍ ചെയ്ത വാക്‌സിന്‍ എത്തിക്കുന്നതിലുണ്ടായ കാലതാമസമാണ് ഇറ്റലിയെ നിയമ നടപടി സ്വീകരിക്കുന്നതിലേക്ക് നയിച്ചിരിക്കുന്നത്.

Advertisment