Advertisment

വിശപ്പടക്കാൻ വേറിട്ട മാതൃകയുമായി ഇറ്റാലിയൻ ജനത

New Update

റോം: രാജ്യം വലിയ പ്രതിസന്ധി നേരിടുമ്പോഴും സമ്പൂര്‍ണ ലോക്ക്ഡൗണില്‍ വീടുകളില്ലാതെയും മറ്റും നിസ്സഹായരായി ജീവിക്കുന്നവരുടെ വിശപ്പകറ്റാന്‍ വേറിട്ട മാതൃക സ്വീകരിച്ച് ഇറ്റാലിയന്‍ ജനത. കൊറോണ വൈറസ് അതിഭീകരമായാണ് ഇറ്റലിയിൽ ബാധിച്ചരിക്കുന്നത്.

ഭക്ഷണ സാധനങ്ങള്‍ അടങ്ങിയ ചെറു കൊട്ടകള്‍ വീടുകളിലെ ബാല്‍ക്കണിയില്‍ തൂക്കിയിട്ടാണ് അവര്‍ പാവപ്പെട്ടവരുടെ വിശപ്പകറ്റാന്‍ സഹായിക്കുന്നത്.

Advertisment

publive-image

ഇത്തരം ചെറു സഹായ കൊട്ടകളുടെ ചിത്രങ്ങളും വീഡിയോകളും സോഷ്യല്‍ മീഡിയകളില്‍ വ്യാപകമായി പ്രചരിക്കുകയാണിപ്പോള്‍.

നേപ്പിള്‍സ് നഗരത്തിലെ നിരവധി വീടുകളില്‍ ഇത്തരം സഹായ കൊട്ടകള്‍ കാണാം. വിശപ്പകറ്റാന്‍ മറ്റു വഴികളില്ലാത്തവര്‍ക്ക് ഇതില്‍നിന്നും ഭക്ഷണം എടുത്ത് കഴിക്കാം. സാമ്പത്തികമായി ബുദ്ധിമുട്ടില്ലാത്ത മറ്റുള്ളവരെ സഹായിക്കാന്‍ മനസുള്ളവര്‍ക്ക് ഈ കൊട്ടകളില്‍ ഭക്ഷണ സാധനങ്ങള്‍ നിക്ഷേപിക്കുകയും ചെയ്യാം.

corona italy corona death italy covid temporary hospital
Advertisment