റിയാദ്: സൗദി അറേബ്യയിൽ ഇൻഫർമേഷൻ ടെക്നോളജി രംഗത്ത് പ്രവർത്തിക്കുന്ന മലയാളി കളായ സാങ്കേതിക വിധഗ്തരുടെ കൂട്ടായ്മയായ ഐ ടി എക്‌സ് പേർട്‌സ് & എഞ്ചിനീഴ്സ് (ITEE) റിയാദ് ചാപ്റ്ററിന്‍റെ നിര്‍വാഹകസമിതി യോഗം റിയാദിലെ അൽമാസ് ഓഡിറ്റോറിയത്തില്‍ വെച്ച് നടന്നു.
യോഗത്തില്‍ .ഐ ടി ഇ. ഇ പ്രസിഡണ്ട് സാജിദ് പരിയാരത്ത് അധ്യക്ഷ്യവും സുഹാസ് ചെപ്പാലി സ്വാഗത പ്രസംഗവും നിർവഹിച്ചു. യോഗത്തിൽ അംഗങ്ങങ്ങളായ അമീർ ഖാന്‍, ശൈഖ് സലിം, റിയാസ് അബ്ദുള്ള , മുനീബ് പാഴൂർ , യാസർ ബക്കർ , സലാഹുദ്ദിൻ PCH എന്നിവർ സംസാരിച്ചു. അഷ്‌റഫ് കുന്നത്ത് നന്ദിയും പറഞ്ഞു .
റിയാദ് ചാപ്റ്ററിന്റെ വിപുലമായ ഐ.ടി തല സാമൂഹിക ബോധവത്കരണ ക്‌ളാസുകളും ,സൈബര്‍ കുറ്റകൃത്യങ്ങള്‍, ഓണ്‍ലൈന്‍ പര്‍ച്ചേസ്, സ്മാര്‍ട്ട് ഫോണ്‍ അപ്ലിക്കേഷൻസ് തുടങ്ങി സൈബര്‍ മേഖലയില്‍ എടുക്കേണ്ട മുന്‍കരുതലുകളെ കുറിച്ചുള്ള ക്‌ളാസുകളും ,സ്കൂൾ കുട്ടികൾക്ക് ഐ.ടി മേഖലയിൽ ബോധവത്കരണ ക്‌ളാസുകളും, ഐ.ടി മേഖലയിൽ പുതിയ ജോലി നോക്കുന്ന ഉദോഗർത്ഥികൾക്കായി പരിശീലന ക്‌ളാസുകളും തുടങ്ങി വിവിധ മേഘലയിൽ നവംബര്‍ - ഡിസംബർ മാസങ്ങളിൽ ക്‌ളാസുകൾ സംഘടിപ്പിക്കാനും യോഗം തീരുമാനിച്ചു.
2014 ല്‍ ജിദ്ദയില്‍ ആരംഭം കുറിച്ച സാങ്കേതിക വിദഗ്ധരുടെ ഈ കൂട്ടായ്മയില്‍ ദമ്മാമിലും ജിദ്ദയിലും റിയാദിലും സൗദിയുടെ ഇതര ഭാഗങ്ങളിലുമായി ആയിരത്തി ഇരുന്നൂറോളം അംഗങ്ങളുണ്ട്. അനു ദിനം മാറിക്കൊണ്ടിരിക്കുന്ന വിവര സാങ്കേതിക മേഖലയില്‍ അംഗങ്ങളെ പരിശീലിപ്പിച്ചെടുക്കുകയും ജോലികളില്‍ മികവു റ്റവരാക്കുകയും പുതിയ വാതായനങ്ങള്‍ തുറന്നു കൊടുക്കുകയും ചെയ്യുക എന്നതാണ് കൂട്ടായ്മ കൊണ്ട് ഉദ്ദേശിക്കുന്നത്.
ഐ.ടി രംഗത്തെ വിവിധങ്ങളായ സാങ്കേതിക വിവരങ്ങൾ പരസ്പരം കൈമാറാനും ഈ രംഗത്തെ പുതിയ തൊഴിൽ സാഹചര്യങ്ങളും അവസരങ്ങളും കണ്ടെത്താനും അംഗങ്ങളെ സഹായിക്കുകയും പ്രാപ്തരാകുകയും ചെയ്യുന്നതോടൊപ്പം അംഗങ്ങളുടെ വ്യക്തിത്വപരമായ വികസനത്തിനും ഈ കൂട്ടായ്മ ഊന്നൽ നൽകുന്നു.
കൂടുതല്‍ വിവരങ്ങള്‍ക്ക് സാജിദ് പരിയാരത്ത് : 0502705213, റിയാസ് അഹമ്മദ് : 0556719840. (www.itee.in)