Advertisment

ഐ ടി രംഗത്തെ മലയാളി കൂട്ടായ്മ സംഗമം ജൂണ്‍ 21ന്

author-image
admin
New Update

റിയാദ്:  സൗദി അറേബ്യയിൽ ഇൻഫോർമേഷൻ ടെക്നോളജി രംഗത്ത് പ്രവർത്തിക്കുന്ന മലയാളികളായസാങ്കേതിക വിദക്തരുടെ കൂട്ടായ്മയായ  ടി എക്‌സ് പേർട്‌സ് & എഞ്ചിനിയേഴ്‌സ് (ITEE)  റിയാദ്  ചാപ്റ്റർ വിപുലമായ സംഗമം ഈ വരുന്ന ജൂണ് 21ന് റിയാദിലെ ക്രൗണ് പ്ലാസ ഓഡിറ്റോറിയത്തിൽ   വെച്ചു നടത്തു മെന്ന് ഭാരവാഹികൾ അറിയിച്ചു.

Advertisment

publive-image

ഐ ടി ഇ ഇ ഭാരവാഹികള്‍ റിയാദില്‍ വാര്‍ത്താസമ്മേളനത്തില്‍ ,

അന്നേ ദിവസം തന്നെ ഐ ടി  ഇ ഇയുടെ ത്രൈമാസ മാസിക പുറത്തിറക്കാനും കൂട്ടായ്മയുടെ പുതിയ ഓണ്‍ലൈന്‍  സൈറ്റായ  www.itee.in ന്റെ ഉത്ഘാടനം ഇന്ത്യൻ  അംബാസഡർ ഡോ: ഔസാഫ് സയ്യിദ് നിർവഹിക്കുമെന്നും  ഭാരവാഹികൾ റിയാദില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ വെക്തമാക്കി 

സംഗമത്തോടനുബന്ധിച്ച് ഐ ടി വിദഗ്ദരുടെ  പാനൽ ചർച്ച കളുംടെക്‌നോളജി തല ക്വിസ് പ്രോഗ്രാം  , ടെക്‌നോളജി രംഗത്ത് പ്രവർത്ഥിക്കുന്നവരുടെ വിവിധ വിഭാഗത്തിൽ ഉള്ളവരുടെ ഗ്രൂപ്പ് രൂപികരിക്കാനും ഭാരവാഹികൾ തീരുമാനിച്ചു

റിയാദ് പ്രവിശ്യയിലെ വിവിധ കമ്പനികളില്‍ ഐ ടി രംഗത്ത് ഉയര്‍ന്ന തസ്തികകളിൽ ജോലി ചെയ്യുന്ന  ഇരുന്നൂറോളം സാങ്കേ തിക വിദഗ്ധര്‍  സംഗമ പരിപാടിയില്‍ പങ്കെടുക്കുമെന്നും ബന്ധപെട്ടവർ അറിയിച്ചു.

സൗദിയിൽ അങ്ങോളം ഇങ്ങോളമുള്ള മലയാളികളായ 1000 ഓളം സാങ്കേതിക വിദഗ്ധര്‍ ഉൾക്കൊള്ളുന്നതാണ് ഐ.ടി.ഇ.ഇ . സംഘ ടനയുടെ ജിദ്ദദമ്മാം,  ചാപ്റ്ററുകൾക് പുറമെയാണ്  റിയാദ്ൽ പുതിയ ചാപ്റ്റർ .

ഐ ടി രംഗത്തെ വിവിധങ്ങളായ  സാങ്കേതിക വിവരങ്ങൾ പര സ്പരം കൈമാറാനുംഈ രംഗത്തെ പുതിയ തൊഴിൽ സാഹ ചര്യങ്ങളും  അവസരങ്ങളും കണ്ടെത്താനും അംഗങ്ങളെ സഹാ യിക്കുകയുംപ്രാപ്തരാകുകയും ചെയ്യുന്നതോടൊപ്പം മെമ്പർ മാരുടെ വ്യക്തിത്വപരമായ വികസനത്തിനും കൂട്ടായ്മ ഊന്നൽ നൽകുന്നുവെന്ന് ഭാരവാഹികള്‍ പറഞ്ഞു. 

വാര്‍ത്താസമ്മേളനത്തിൽ സംഘടയുടെ ഭാരവാ ഹികളായ സാജിദ് പരിയാരത്ത്,   റഫ്‌സാദ് വാഴയിൽ,  സുഹാസ് ചേപ്പാലിശൈഖ് സലീം,  മുനീബ് പാഴൂർ തുടങ്ങിയവര്‍ പങ്കെടുത്തു.

Advertisment