Advertisment

ഇതിഹാസ 2യിൽ നിക്കി ഗൽറാണി നായിക

author-image
ഫിലിം ഡസ്ക്
New Update

publive-image

മലയാളികളുടെ പ്രിയ നടി നിക്കി ഗൽറാണി ഒരു ഇടവേളക്ക് ശേഷം മലയാളസിനിമയിലേക്ക് തിരിച്ചെത്തുകയാണ്. 'ഇതിഹാസ 2' എന്നചിത്രത്തിലൂടെയാണ് നിക്കി മലയാളത്തിലേക്ക് വീണ്ടുമെത്തുന്നത്. ഷൈൻ ടോം ചാക്കോയും അനുശ്രീയും തകർത്തഭിനയിച്ച ഇതിഹാസയുടെ രണ്ടാം ഭാഗമാണിത്. ബിനു.എസ് തന്നെയാണ് ഇതിഹാസ2 ചിത്രം സംവിധാനം ചെയ്യുന്നത്.

സ്ഥിരം കഥാപാത്രങ്ങളിൽ നിന്ന് തികച്ചും വ്യത്യസ്തമായ കഥാപാത്രമാണ് തനിക്ക് ഇതിഹാസ 2വിലെന്ന് നിക്കി പറയുന്നു. ഒരു ആദിവാസി പെൺകുട്ടിയുടെ വേഷമാണ് ചിത്രത്തിൽ നിക്കി അവതരിപ്പിക്കുക. ഇന്ദ്രജിത്ത് സുകുമാരനാണ് ഇതിഹാസ2ൽ നായകൻ. നവംബർ 25ന് ഇതിഹാസ2 വിന്റെ ചിത്രീകരണം ആരംഭിക്കും. കൊച്ചിയായിരിക്കും പ്രധാന ലൊക്കേഷൻ താരം വ്യക്തമാക്കി. നിക്കിയുടേതായി മലയാളത്തിൽ അവസാനം പുറത്തിറങ്ങിയത് ടീം ഫൈവ് എന്ന ചിത്രമാണ്.

Advertisment