പ്രസവശേഷവും ‘ഫിറ്റ്’ ആകാന്‍ കരീന; വീഡിയോ പങ്കുവച്ച് പരിശീലക

ഫിലിം ഡസ്ക്
Sunday, December 2, 2018

വിവാഹവും പ്രസവവുമൊന്നും ബോളിവുഡ് നടിമാരുടെ സൗന്ദര്യത്തെ തെല്ലും ബാധിക്കാറില്ല. കടുത്ത ‘വര്‍ക്കൗട്ടുകള്‍’ തന്നെയാണ് ഇതിന് പിന്നിലെ രഹസ്യം. കജോളും ഐശ്വര്യയുമൊക്കെ ഇതിന് ഉത്തമ ഉദാഹരണങ്ങളാണ്. ഇതേ പട്ടികയില്‍ പെടുത്താവുന്ന നടിയാണ് കരീന കപൂറും.

മകന്‍ പിറന്ന് രണ്ടാം വര്‍ഷത്തിലേക്ക് കടക്കുമ്പോള്‍ ഫിറ്റ് ആകാനുള്ള കടുത്ത പരിശ്രമത്തിലാണ് കരീനയിപ്പോള്‍. ഇതിനായി സാധാരണയില്‍ കവിഞ്ഞ്, അല്‍പം കൂടി ‘റിസ്‌ക്’ ഉള്ള വ്യായാമമുറകളില്‍ ഏര്‍പ്പെടാനും താരം റെഡി. ഇത്തരത്തില്‍ ഒരു പുതിയ ഉപകരണം ഉപയോഗിച്ച് പരിശീലനം നടത്തുന്ന കരീനയുടെ വീഡിയോ പുറത്തുവിട്ടിരിക്കുകയാണ് പരിശീലകയായ നമ്രത പുരോഹിത്.

×