Advertisment

സഖ്യസര്‍ക്കാരിൽ വിശ്വാസമില്ല; ഇറ്റാലിയന്‍ പ്രധാനമന്ത്രി രാജി പ്രഖ്യാപിച്ചു

author-image
ഇന്‍റര്‍നാഷണല്‍ ഡസ്ക്
Updated On
New Update

സഖ്യസര്‍ക്കാരിന്റെ മുന്നോട്ടുപോക്കില്‍ വിശ്വാസമില്ലാത്തതിനാലാണ് ഇറ്റാലിയന്‍ പ്രധാനമന്ത്രി ഗുസിപ്പേ കോന്‍‌റ്റേ രാജി പ്രഖ്യാപിച്ചു.

Advertisment

publive-image

സഖ്യകക്ഷി നേതാവായ മറ്റെയോ സാല്‍വിനിയോടുള്ള വിയോജിപ്പിന്റെ പശ്ചാത്തലത്തിലാണ് ഗുസിപ്പേ കോന്റേ രാജി പ്രഖ്യാപിച്ചത്.

ഇറ്റാലിയന്‍ പാര്‍ലമെന്റിലാണ് കോന്‍റെയുടെ രാജിപ്രഖ്യാപനം.കടുത്ത ഭാഷയിലാണ് രാജിപ്രഖ്യാപന പ്രസംഗത്തില്‍ സാല്‍വിനിക്കെതിരെ കോന്‍റെ പ്രതികരിച്ചത്. നിലവിലെ സഖ്യം മുങ്ങിക്കൊണ്ടിരിക്കുകയാണെന്നും സാമ്പത്തിക മേഖലയെ വ്യക്തിതാത്പര്യത്തിന് വേണ്ടി ചൂഷണം ചെയ്യുകയാണെന്നും ഗുസിപ്പെ കോന്‍റെ പറഞ്ഞു.

പ്രസിഡന്റ് രാജി സ്വീകരിച്ചതിന് ശേഷം വീണ്ടും തെരഞ്ഞെടുപ്പ് നടത്തണോ വേറെ സഖ്യം രൂപീകരിക്കണോ എന്ന് തീരുമാനിക്കട്ടെയെന്നും കോന്റെ കൂട്ടിച്ചേര്‍ത്തു.

ittaliyan
Advertisment