Advertisment

’തൂവാനത്തുമ്പികളി’ലെ ജയകൃഷ്ണന് ശേഷം ‘ഇട്ടിമാണി’ എന്ന തൃശൂര്‍ക്കാരനായി മോഹൻലാൽ; ‘ഇട്ടിമാണി’യുടെ ഫസ്റ്റ് ലുക്ക്

author-image
ഫിലിം ഡസ്ക്
New Update

publive-image

Advertisment

മോഹൻലാലിൻറെ പുതിയ ചിത്രമാണ് ഇട്ടിമാണി മെയ്ഡ് ഇൻ ചൈന. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടിരിക്കുകയാണ് ചിത്രത്തിന്റെ അണിയറ പ്രവർത്തകർ. മാർഗം കളി വേഷത്തിൽ നിൽക്കുന്ന മോഹൻലാലിൻറെ ചിത്രം ഏറെ കൗതുകമുണർത്തുന്ന രീതിയിലാണ്.

ഇട്ടിമാണി മേഡ് ഇന്‍ ചൈന’ എന്ന് പേരിട്ടിരിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് നവാഗതനായ ജിബി ജോജുവാണ്. ചിത്രത്തില്‍ തൃശൂര്‍ ഭാഷയിലാണ് മോഹന്‍ലാല്‍ സംസാരിക്കുക എന്നതാണ് മുഖ്യ ആകര്‍ഷണം. ’തൂവാനത്തുമ്പികളി’ലെ ജയകൃഷ്ണന് ശേഷം ‘ഇട്ടിമാണി’ എന്ന തൃശൂര്‍ക്കാരനായി ഞാന്‍ അഭിനയിക്കുന്ന ചിത്രമാണ് ‘ഇട്ടിമാണി മേയ്ഡ് ഇന്‍ ചൈന’. ചിത്രത്തിന്റെ ഫസ്റ്റ്‌ലുക്കും ഒപ്പം ചേര്‍ത്താണ് മോഹൻലാൽ ഇങ്ങനെ കുറിച്ചത്.

ടൈറ്റില്‍ കഥാപാത്രമായാണ് ചിത്രത്തിൽ മോഹന്‍ലാല്‍ എത്തുന്നത്. ആശിര്‍വാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂരാണ് ചിത്രം നിർമ്മിക്കുന്നത്.

Advertisment