Advertisment

ലക്ഷദ്വീപ് ജനതയ്ക്ക് ഐക്യദാര്‍ഢ്യവുമായി "ഐവ" ജിദ്ദ

New Update

publive-image

Advertisment

ജിദ്ദ: ലക്ഷദ്വീപിലെ സംസ്കാരത്തെയും പാരമ്പര്യത്തെയും നശിപ്പിച്ചു വികസനതിന്റെ പേരു പറഞ്ഞു മോഡി സർക്കാർ നടത്തുന്ന ജനാധിപത്യ ധ്വംസനങ്ങൾക്കെതിരെ ദ്വീപ് നിവാസികൾ നടത്തുന്ന നിലനില്പിനായൂള്ള പോരാട്ടത്തിനു ഐവ ജിദ്ദ(ഇന്ത്യൻ വെൽഫയർ അസോസിയേഷൻ) സമ്പൂർണ ഐക്യദാർഢ്യം പ്രഖ്യാപിച്ചു.

ഓരോ ദിവസവും കൊണ്ടു വരുന്ന നിയമങ്ങൾ ഭരണഘടനയുടെ അടിസ്ഥാന തത്വങ്ങൾക്കെതിരും ഫെഡറൽ സംവിധാനങ്ങളെ ദുര്ബലപ്പെടുത്തുന്നതുമാണ്. അവരുടെ ജീവിതോപാധികൾ നഷ്ടപ്പെടുത്തി ഒറ്റപ്പെടുത്തി ആക്രമിക്കാനുള്ള ശ്രമങ്ങളിൽ നിന്നും അധികാരികൾ പിന്തിരിയണം

കേരള സംസ്കാരം ഉള്‍ക്കൊള്ളുന്ന ദ്വീപ് നിവാസികള്‍ക്ക് എല്ലാ വിധ പിന്തുണയും വാഗ്ദാനം ചെയ്യുന്നതോടൊപ്പം കൂട്ടായ നിയമപരമായ വ്യവഹാരങ്ങളിലൂടെ വിഷയം എല്ലാ ബന്ധപ്പെട്ടവരുടെ ശ്രദ്ധയില്‍ വേണ്ട വിധത്തിൽ സമയബന്ധിതമായി കൊണ്ടുവരേണ്ടത് അത്യാവശ്യമാണ്.

ഐഷ സുൽത്താനക്ക് എതിരായ കേസ് പോലും ഭരണകൂട ഭീകരതയുടെ ഏറ്റവും വലിയ ഉദാഹരണമാണെന്നും ഐവ ജിദ്ദ അഭിപ്രായപ്പെട്ടു.

ജരീർ വേങ്ങര, കരീം മഞ്ചേരി,ഷാനവാസ് വണ്ടൂർ, അബ്ദുൽ ജലീൽ സി.എഛ് , ലിയാഖത് കോട്ട, നഷ്‌രിഫ്, ഹനീഫ പാറക്കല്ലിൽ, ശൗഖത് കോട്ട, ഹാരിസ് മുണ്ടക്കൽ, എം.എ. കരീം, നൗഷാദ് ഓച്ചിറ, റസാഖ് മാസ്റ്റർ തുടങ്ങിയവർ ചർച്ചയിൽ പങ്കെടുത്തു.

പ്രസിഡണ്ട് സലാഹ് കാരാടന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന സൂം മീറ്റിങ്ങിൽ ഇല്‍ ജനറൽ സെക്രട്ടറി നാസർ ചാവക്കാട് സ്വാഗതം പറഞ്ഞു എം.എ. ആർ. നെല്ലിക്കാപറമ്പിന്റെ ഖിറാഅത്തും അബ്ബാസ് ചെങ്ങാനി നന്ദിയും പറഞ്ഞു.

soudi news
Advertisment