Advertisment

പെണ്‍കുട്ടികള്‍ വരെ ബിയര്‍ കഴിക്കാന്‍ തുടങ്ങി ; പേടിയാവുന്നെന്ന് മനോഹര്‍ പരീക്കര്‍ ; ''സഹിക്കാവുന്നതിന്റെ പരിധിയും കഴിഞ്ഞു''

New Update

പനാജി: പെണ്‍കുട്ടികള്‍ വരെ മദ്യപിക്കാന്‍ തുടങ്ങിയത് പേടിപ്പെടുത്തുന്നെന്ന് ഗോവ മുഖ്യമന്ത്രി മനോഹര്‍ പരീക്കര്‍. സഹിക്കാവുന്നതിന്റെ പരിധി കഴിഞ്ഞെന്നും അദ്ദേഹം പറഞ്ഞു. ‘പെണ്‍കുട്ടികള്‍ വരെ ബിയര്‍ കഴിക്കാന്‍ തുടങ്ങിയതോടെ എനിക്ക് പേടി തുടങ്ങി. സഹിക്കാവുന്നതിന്റെ പരിധിയും കഴിഞ്ഞു.’ പരീക്കര്‍ പറഞ്ഞു.

Advertisment

publive-image

‘ഞാന്‍ എല്ലാവരേയും കുറിച്ചല്ല പറയുന്നത്. ഇവിടെ ഇരിക്കുന്നവരെക്കുറിച്ചല്ല.’ ഗോവ നിയമസഭാ ഡിപ്പാര്‍ട്ട്‌മെന്റ് സംഘടിപ്പിച്ച സ്റ്റേറ്റ് യൂത്ത് പാര്‍ലമെന്റിനെ അഭിസംബോധന ചെയ്തുകൊണ്ട് അദ്ദേഹം പറഞ്ഞു.

ഗോവയിലെ മയക്കുമരുന്ന് മാഫിയകള്‍ക്കെതിരെയുള്ള നടപടി തുടരുകയാണെന്ന് അവകാശപ്പെട്ട അദ്ദേഹം മയക്കുമരുന്ന് കാണാന്‍ പോലും കിട്ടാത്ത അവസ്ഥ വരുംവരെ അത് തുടരുമെന്നും പറഞ്ഞു.

ഗോവയിലെ യുവാക്കള്‍ക്ക് കഠിനാധ്വാനം ചെയ്യാനുള്ള മടിയാണ് തൊഴിലില്ലായ്മയ്ക്കു കാരണമെന്ന കണ്ടെത്തലും മനോഹര്‍ പരീക്കര്‍ മുന്നോട്ടുവെച്ചു. ‘അവര്‍ക്ക് കഠിനാധ്വാനം ചെയ്യാന്‍ താല്‍പര്യമില്ലാത്തതിനാല്‍ എല്‍.ഡി. ക്ലര്‍ക്ക് ജോലിയ്ക്ക് വലിയ ക്യൂ ആണ്.’ എന്നാണ് അദ്ദേഹം പറഞ്ഞത്.

സര്‍ക്കാര്‍ ജോലിയെന്നതിനര്‍ത്ഥം ഒരു പണിയുമില്ല എന്നതാണെന്നാണ് ആളുകള്‍ കരുതുന്നതെന്നും പരീക്കര്‍ പറഞ്ഞു.

Advertisment