Advertisment

ആക്ഷനും സസ്‌പെന്‍സും നിറച്ച് ‘ജാക്ക് ഡാനിയല്‍’ ടീസര്‍

author-image
ഫിലിം ഡസ്ക്
Updated On
New Update

publive-image

Advertisment

ജനപ്രിയതാരം ദിലീപ് കേന്ദ്ര കഥാപാത്രമായെത്തുന്ന ചിത്രമാണ് ജാക്ക് ഡാനിയല്‍. ചിത്രത്തിന്റെ ടീസര്‍ പുറത്തിറങ്ങി. ആക്ഷനും സസ്‌പെന്‍സുമെല്ലാം നിറച്ചാണ് ടീസര്‍ ഒരുക്കിയിരിക്കുന്നത്.

ദിലീപിനൊപ്പം തമിഴകത്തെ സൂപ്പര്‍ താരം അര്‍ജുനും ജാക്ക് ഡാനിയല്‍ എന്ന സിനിമയില് കേന്ദ്ര കഥാപാത്രമായെത്തുന്നുണ്ട്. എസ്എല്‍ പുരം ജയസൂര്യയായാണ് ചിത്രത്തിന്റെ സംവിധാനം. ജയസൂര്യ തന്നെയാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നതും. ‘ഞാന്‍ പ്രകാശന്‍’ എന്ന സിനിമയിലൂടെ പ്രേക്ഷകര്‍ക്ക് സുപരിചിതയായ അഞ്ജു കുര്യനാണ് ചിത്രത്തില്‍ നായികയായെത്തുന്നത്.

തമീസ് ഫിലിംസിന്റെ ബാനറില്‍ ഷിബു കമല്‍ തമീന്‍സാണ് ‘ജാക്ക് ഡാനിയലി’ന്റെ നിര്‍മ്മാണം. ഷാന്‍ റഹ്മാന്‍, ഗോപി സുന്ദര്‍ എന്നിവരാണ് ജാക്ക് ഡാനിയലിന്റെ സംഗീത സംവിധാനം. ജോണ്‍കുട്ടിയാണ് സിനിമയുടെ ചിത്രസംയോജനം നിര്‍വ്വഹിക്കുന്നത്.

Advertisment