Advertisment

'ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ മഹത്വം എനിക്കറിയാം. അവര്‍ തന്ന വാഗ്ദാനങ്ങള്‍ നിറവേറ്റും, ഉറപ്പു നല്‍കിയത് തരും'-കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ ചേരാന്‍ ആഗ്രഹിക്കുന്നുവെന്ന് ജാക്കി ചാന്‍

New Update

publive-image

Advertisment

ബെയ്ജിങ് : ''ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ മഹത്വം എനിക്കറിയാം. അവര്‍ തന്ന വാഗ്ദാനങ്ങള്‍ നിറവേറ്റും, ഉറപ്പു നല്‍കിയത് തരും. സി.പി.സി അംഗമാകാന്‍ ഞാന്‍ ആഗ്രഹിക്കുന്നു''-പ്രശസ്ത ഹോളിവുഡ് ആക്ഷൻ താരം ജാക്കി ചാന്റേതാണ് ഈ വാക്കുകള്‍. ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ബെയ്ജിങില്‍ സംഘടിപ്പിച്ച ചടങ്ങിലാണ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ ചേരാനുള്ള താത്പര്യം താരം തുറന്നു പ്രകടിപ്പിച്ചത്.

വര്‍ഷങ്ങളായി സിപിസിയുടെ അനുഭാവിയായ ജാക്കി ചാന്‍ ചൈനീസ് പീപ്പീള്‍സ് പൊളിറ്റിക്കല്‍ കണ്‍സള്‍ട്ടേറ്റീവ് കോണ്‍ഫറന്‍സില്‍(സിപിപിസിസി) അംഗമായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. 2013ലായിരുന്നു ഇദ്ദേഹം സിപിപിസിസിയിലേക്ക് നാമനിർദേശം ചെയ്യപ്പെടുന്നത്.

2019ല്‍ ഹോങ്കോങ്ങില്‍ നടന്ന ജനാധിപത്യ അനുകൂല പ്രതിഷേധത്തെ വിമര്‍ശിച്ചതിന് ജാക്കീചാനെതിരെ രൂക്ഷ വിമര്‍ശനം ഉയര്‍ന്നിരുന്നു.

china jackie chan
Advertisment