Advertisment

എൻസിപി പത്തനംതിട്ട ജില്ലാ സെക്രട്ടറിയായി ജേക്കബ് ഫിലിപ്പിനെ നിയമിച്ചു

New Update

publive-image

Advertisment

പത്തനംതിട്ട: നാഷണലിസ്റ്റ് കോൺഗ്രസ്സ് പാർട്ടി (എൻ.സി.പി) യുടെ പത്തനംതിട്ട ജില്ലാ സെക്രട്ടറിയായി കോന്നി അട്ടച്ചാക്കൽ സ്വദ്ദേശി തലപ്പള്ളിൽ ജേക്കബ് ഫിലിപ്പിനെ നിയമിച്ചതായി ജില്ലാ പ്രസിഡന്റ് കരിമ്പനാക്കുഴി ശശിധരൻ നായർ അറിയിച്ചു.

സാമൂഹിക സാംസ്കാരിക രാഷ്ട്രീയ മാധ്യമ രംഗത്ത് കഴിഞ്ഞ 20 വർഷക്കാലമായി സജീവ സാന്നിധ്യമാണ് ജേക്കബ് ഫിലിപ്പ്. ജനകീയ വിഷയങ്ങളിൽ സജീവമായി ഇടപെടുകയും ജനകീയ ആവശ്യങ്ങൾ നേടിയെടുക്കുകയും ചെയ്തിട്ടുണ്ട്.

ജനക്ഷേമ പ്രവർത്തനങ്ങൾക്കും ഇന്ന് മലയോര മേഖല നേരിടുന്ന വന്യമൃഗ ശല്യത്തിനും ജനങ്ങൾക്ക് ഒപ്പം നിൽക്കുവാൻ പ്രതിജ്ഞാബദ്ധരാണ് ഇന്ന് എൻസിപിയെന്നും സാമൂഹിക സാംസ്കാരിക മാധ്യമ രംഗങ്ങളിൽ കഴിഞ്ഞ രണ്ട് പതിറ്റാണ്ട് കാലത്തെ ജനങ്ങൾ തന്ന പിന്തുണകൾ ജില്ലയിൽ എൻസിപിയെ നയിക്കുന്നതിന് മുതൽകൂട്ടാകും എന്നും ജേക്കബ് ഫിലിപ്പ് പറഞ്ഞു.

pathanamthitta news
Advertisment