Advertisment

രാജ്യത്തിനായി എന്തു ചെയ്യണമെന്ന് ചിന്തിച്ചപ്പോൾ  ജന്മനാടിന്റെ ആത്മാവ് കണ്ടെത്തിയ സ്വാമി വിവേകാനന്ദയും, ശ്രീനാരായണഗുരുവുമൊക്കെയാണ് ശരിയെന്നു ബോദ്ധ്യമായി ! താൻ എന്തുകൊണ്ട് ബിജെപിയിൽ ചേർന്നു എന്ന് വിശദീകരിച്ച് ജേക്കബ് തോമസ്

New Update

കൊച്ചി: താൻ എന്തുകൊണ്ട് ബിജെപിയിൽ ചേർന്നു എന്ന് വിശദീകരിച്ച് മുൻ ഡിജിപി ജേക്കബ് തോമസ്. ജനങ്ങളെ നീതിപൂർവമായി സേവിക്കാനും സത്യസന്ധമായി ഭരണഘടന അനുശാസിക്കുന്ന രീതിയിൽ ജോലി ചെയ്യാനും ആ​ഗ്രഹിച്ചു. എന്നാൽ സ്വാർത്ഥരായ രാഷ്ട്ര ബോധമില്ലാത്ത ചിലരുടെ താത്പര്യത്തിന് കൂട്ടു നിൽക്കാത്തതിന്റെ പേരിൽ തന്നെ ഒറ്റപ്പെടുത്തിയതായി അദ്ദേഹം കുറിപ്പിൽ പറയുന്നു.

Advertisment

publive-image

കുറിപ്പിന്റെ പൂർണ രൂപം

ഞാൻ എന്തു കൊണ്ട് BJP ആയി ??

സിവിൽ സർവീസിന്  പോകുമ്പോൾ രാജ്യത്തെയും ജനങ്ങളേയും സേവിക്കാമെന്ന് (serving the public) ആഗ്രഹിച്ചു. എൻ്റെ നാട്ടിൽ എൻ്റെ നേതാക്കളുടെ കൂടെ ജനങ്ങളെ നീതിപൂർവ്വകമായി സേവിക്കാനും സത്യസന്ധമായി ഭരണഘടന അനുശാസിക്കുന്ന രീതിയിൽ ജോലി ചെയ്യാനും ആഗ്രഹിച്ചു. എന്നാൽ സ്വാർത്ഥരായ രാഷ്ട്രബോധമില്ലാത്ത - ചിലരുടെ താൽപര്യത്തിന്/ ഇഷ്ടത്തിന് ഞാൻ എതിരുനിന്നപ്പോൾ എന്നെ ദ്രോഹിച്ചു.

മാനസീകമായി പീഡിപ്പിച്ചു - അപമാനിച്ചു. ചില കള്ള രാഷ്ട്രീയക്കാരുടെ അഴിമതിക്ക് കുട്ടുനിൽക്കാനാവാതെ ഞാൻ ഒറ്റപ്പെട്ടു.

വേദനിച്ചു - എൻ്റെ ജനങ്ങൾക്കായി 'എൻ്റെ രാജ്യത്തിനായി എന്തു ചെയ്യണമെന്നു ചിന്തിച്ചപ്പോൾ ജന്മനാടിന്റെ ആത്മാവ് കണ്ടെത്തിയ സ്വാമി വിവേകാനന്ദയും, ശ്രീനാരായണഗുരുവുമൊക്കെയാണ് ശരിയെന്നു ബോദ്ധ്യമായപ്പോൾ ,എൻ്റെ കടമ ചെയ്യാനാവാതെ ഞാൻ വേദനിച്ചപ്പോൾ , എൻ്റെ വിദ്യാഭ്യാസം ആർക്കും ഉപകാരമില്ലാതെ പാഴാകരുതെന്ന്  തിരിച്ചറിഞ്ഞപ്പോൾ, അപ്പോൾ മാത്രമാണ്, പ്രവർത്തിക്കാനുള്ള പ്ലാറ്റ്ഫോം ആയി   BJP ആയത്

jacob thomas jacob thomas speaks
Advertisment