Advertisment

‘ക്രിസ്തുമസിന് തിരിച്ചെത്തിയവര്‍ ഭാഗ്യവാന്മാര്‍, കാണാതായവരെ കുറിച്ച് കടലിനോട് ചോദിക്കണം’; സര്‍ക്കാരിനെ പരിഹസിച്ച് പാഠം രണ്ടുമായി ജേക്കബ് തോമസ്

New Update

കോഴിക്കോട് : കേരള സര്‍ക്കാരിനെ പരിഹസിച്ച് ജേക്കബ് തോമസ് വീണ്ടും. കഴിഞ്ഞ വാരം പാഠം ഒന്നിലൂടെ സര്‍ക്കാരിന്റെ ഓഖി ദുരിതാശ്വാസ പാക്കേജിനെ പരിഹസിച്ച് സസ്‌പെന്‍ഷനിലുള്ള ഡി.ജി.പി പാഠം രണ്ടുമായി രംഗത്തെത്തിയിരിക്കുകയാണ്.

Advertisment

publive-image

സര്‍ക്കാരിന്റെ വാര്‍ഷികാഘോഷ പരസ്യത്തിന് ചെലവാക്കിയ തുകയെ ഓര്‍മ്മിപ്പിക്കുന്ന പോസിറ്റില്‍ ഓഖി ദുരന്തം വീണ്ടും പരാമര്‍ശിക്കപ്പെടുന്നുണ്ട്. വാര്‍ഷികാഘോഷത്തിന് 3 കോടിയും ഫ്‌ളക്‌സ് വെക്കാന്‍ രണ്ട് കോടിയും ജനതാല്‍പര്യം അറിയാന്‍ മൂന്ന് കോടിയും സര്‍ക്കാര്‍ ചെലവാക്കിയപ്പോള്‍ കലാവസ്ഥാ മുന്നറിയിപ്പ് ഫണ്ടിലെ തുക കണക്കിലുണ്ടെന്നും ക്രിസ്തുമസിന് വന്നവര്‍ ഭാഗ്യവാന്മാര്‍ ആണെന്നും അദ്ദേഹം പറയുന്നു. കാണാതായവരെ കുറിച്ച് കടലിനോട് ചോദിക്കണമെന്നും അദ്ദേഹം പറയുന്നു.

സര്‍ക്കാരിന്റെ ദുരിതാശ്വാസ പാക്കേജിലെ പ്രഖ്യാപിച്ച തുകയും കയ്യിലുള്ള തുകയും പൊരുത്ത പെടുന്നില്ലെന്നായിരുന്നു കഴിഞ്ഞ ദിവസം ജേക്കബ് തോമസ് വിമര്‍ശിച്ചത്.

Advertisment