Advertisment

ഷൂട്ടിങിനിടെ ജാക്വിലിന്‍ ഫെര്‍ണാണ്ടസിന് ഗുരുതര പരിക്ക്

author-image
ഫിലിം ഡസ്ക്
New Update

ബോളിവുഡിലെ യുവതാര സുന്ദരിയായ ജാക്വലിന്‍ ഫെര്‍ണാണ്ടസിന് സിനിമയുടെ ചിത്രീകരണത്തിനിടെ ഗുരുതര പരിക്കേറ്റു. സല്‍മാന്‍ ഖാന്‍ നായകനായി അഭിനയിക്കുന്ന റേസ് 3 എന്ന സിനിമയുടെ ചിത്രീകരണം അബുദാബിയില്‍ പുരോഗമിക്കുകയാണ്. ചിത്രത്തിന്റെ ഷൂട്ടിനിടയിലാണ് താരത്തിന് പരിക്കേറ്റത്. കണ്ണിന് സാരമായി പരിക്കേറ്റ നടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Advertisment

publive-image

ബോളിവുഡില്‍ നിന്നും റേസ് സീരിയസില്‍ പിറന്ന സിനിമകളെല്ലാം ഹിറ്റായിരുന്നു. അതിന് ശേഷമാണ് മൂന്നാമതൊരു ഭാഗം കൂടി വരികയാണ്. ഈ വര്‍ഷം ജൂണില്‍ റിലീസിന് വേണ്ടി ഒരുങ്ങുന്നതിനിടെയായിരുന്നു നടിക്ക് പരിക്കേറ്റത്.

കഴിഞ്ഞ ദിവസം ബാഗി 2വിലെ ജാക്വിലിന്റെ ഐറ്റം ഗാനം പുറത്തിറങ്ങിയിരുന്നു. മാധുരി ദീക്ഷിത് നൃത്തത്തിലൂടെ അനശ്വരമാക്കിയ ഏക് ദോക് തീന്‍ എന്ന ഗാനത്തിന്റെ റീമേക്കായിരുന്നു ജാക്വിലിന്‍ ചെയ്തത്. നടിയുടെ നൃത്തം പാട്ടിനെ മോശമാക്കിയെന്നാണ് ആരാധകര്‍ പറയുന്നത്.

Advertisment