Advertisment

മുനിസിപ്പൽ തെരഞ്ഞെടുപ്പിൽ പരാജയം മുന്നിൽ കണ്ടു സിപിഎം പ്രവർത്തകർ നടത്തുന്ന അക്രമങ്ങൾ നാട്ടിലെ സമാധാനവും സ്വൈര്യ ജീവിതവും ഇല്ലാതാക്കുന്നു - ബ്ലോക്ക് കോൺഗ്രസ്‌ പ്രസിഡന്റ്‌ ജാഫർ ഖാൻ മുഹമ്മദ്‌

New Update

publive-image

Advertisment

തൊടുപുഴ: മുനിസിപ്പൽ തെരഞ്ഞെടുപ്പിൽ പരാജയം മുന്നിൽ കണ്ടു സിപിഎം പ്രവർത്തകർ നടത്തുന്ന അക്രമങ്ങൾ നാട്ടിലെ സമാധാനവും സ്വൈര്യ ജീവിതവും ഇല്ലാതാകുന്നതായി ബ്ലോക്ക് കോൺഗ്രസ്‌ പ്രസിഡന്റ്‌ ജാഫർ ഖാൻ മുഹമ്മദ്‌ കുറ്റപ്പെടുത്തി.

7 -ാം വാർഡ് യുഡിഫ് സ്ഥാനാർഥി അബ്ദുൽ ശരീഫിന്റെ വീട്ടിൽ അതിക്രമിച്ചു കയറി സ്ത്രീകളെയും കുട്ടികളെയും സഹോദരനെയും മർദിച്ചവരും അതിനു പിൻബലം നൽകിയവരും നിയമത്തിന്റെ മുന്നിൽ നിന്ന് രക്ഷപെട്ടു പോകാതിരിക്കാൻ സ്വകാര്യ അന്യായം ഉൾപ്പെടെ ഉള്ള നടപടി സ്വീകരിക്കും.

അക്രമത്തിനു ഇരയായവരെ പ്രവേശിപ്പിച്ച ജില്ലാ ഹോസ്പിറ്റലിൽ കയറി അതിക്രമം കാണിച്ച സിപിഎം നേതാക്കൾ മാരകായുധങ്ങളുമായി വെല്ലുവിളി നടത്തിയപ്പോൾ നിയമ പാലകർ കണ്ടില്ലെന്ന് നടിക്കുകയായിരുന്നു.

നഗരത്തിലെ മയക്കു മരുന്ന്, ക്വട്ടേഷൻ സംഘങ്ങൾക്ക് സിപിഎം നേതൃത്വം നൽകുന്ന പ്രോത്സാഹനം ആണ് ഇതിനൊക്കെ കാരണം. വീട്ടിൽ കയറി സ്ത്രീകൾ ഉൾപ്പെടെയുള്ളവരെ ആക്രമിച്ചതോടെ ജനങ്ങളുടെ മുന്നിൽ അപഹാസ്യരായ സിപിഎം ഇപ്പോൾ ഈ സംഭവം വ്യക്തിപരമായ വഴക്ക് ആണെന്ന് വരുത്തി തീർക്കാൻ ആണ് ശ്രമിക്കുന്നത്.

ഇത്തരം പ്രചരണം ജനങ്ങളുടെ മുന്നിൽ വിലപ്പോവില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. വീട്ടിൽ കയറി അക്രമ പേക്കുത്തു നടത്തിയ ക്രിമിനൽ സംഗങ്ങളെ മുഴുവൻ അറസ്റ്റ് ചെയ്യാൻ പോലീസ് തയാറാകണമെന്നും ബ്ലോക്ക്‌ കോൺഗ്രസ്‌ കമ്മിറ്റി ആവശ്യപ്പെട്ടു.

idukki news
Advertisment