Advertisment

മാപ്പ് പറയേണ്ടത് ഞങ്ങളാണ്;അവർക്ക് അമ്മയിലേക്ക് തിരിച്ചു വരാൻ ഒരു ഫോം പോലും പൂരിപ്പിക്കേണ്ട,സിദ്ധിഖിനെതിരെ തുറന്നടിച്ച് ജഗദീഷ്

author-image
ഫിലിം ഡസ്ക്
New Update

നടി ആക്രമിക്കപ്പെട്ട സംഭവത്തിൽ വീണ്ടും പ്രതികരണവുമായി നടൻ ജഗദീഷ്. അമ്മയിൽ നിന്ന് രാജിവെച്ച നടിമാർക്ക് തിരിച്ചു വരണമെങ്കിൽ മാപ്പ് എഴുതി നൽകണമെന്ന സിദ്ധിഖിന്റെ നിലപാടിനെ രൂക്ഷമായി വിമർശിച്ചു കൊണ്ടാണ് ജഗദീഷ് നിലപാട് വ്യക്തമാക്കിയത്.Image result for jagadeeshസംഘടനയില്‍ നിന്ന് രാജിവെച്ചു പുറത്തു പോയ നടിമാരെ തിരിച്ചെടുക്കുന്നതില്‍ പ്രസിഡന്റ് മോഹന്‍ലാലിന് തുറന്ന സമീപനമാണ്. അദ്ദേഹം അതിനെ സ്വാഗതം ചെയ്യുകയും ചെയ്യുന്നു. അത് അദ്ദേഹം തന്നെ എന്നോട് പറഞ്ഞതാണ്. എന്നായിരുന്നു ജഗദീഷിന്റെ പ്രതികരണം.Image result for wccഇപ്പോഴിതാ ഗൃഹലക്ഷ്മിയുമായുള്ള അഭിമുഖത്തില്‍ ആക്രമണത്തിനിരയായ നടിയെ കൊണ്ടല്ല മാപ്പ് പറയിക്കേണ്ടതെന്നും നമ്മളാണ് തിരിച്ച് അവരോട് മാപ്പ് പറയേണ്ടതെന്നും വെളിപ്പെടുത്തിയിരിക്കുകയാണ് ജഗദീഷ്. ഇരയായ നടിയെ കൊണ്ടും മാപ്പ് പറയിക്കണമെന്ന് ചിലര്‍ ആവശ്യമുന്നയിച്ചില്ലേ എന്ന ചോദ്യത്തിനായിരുന്നു മറുപടി.Image result for wccഅയ്യേ..അതൊക്കെ വളരെ മോശമായിട്ടുള്ള കാര്യമാണ്. ആക്രമിക്കപ്പെട്ട നടി മാപ്പ് പറയണമെന്ന് പറഞ്ഞാല്‍ അതിലപ്പുറം അധമമായ ചിന്ത വേറെയില്ല.Image result for wccഅവര്‍ അത്രയും വേദനിച്ചിരിക്കുമ്പോള്‍ സംഘടനയിലേക്ക് തിരികെ വരാന്‍ തയ്യാറായാല്‍ ഇരുകൈയും നീട്ടി സ്വീകരിക്കണം. അതിന് ഫോം തന്നെ പൂരിപ്പിക്കേണ്ട.നമ്മള്‍ അവരോടാണ് മാപ്പ് പറയേണ്ടത്- ജഗദീഷ് പറഞ്ഞു.

Advertisment