Advertisment

'ഇനി ഞാന്‍ മിസിസ് ആകുന്നു' - ഉടന്‍ വിവാഹിതയാകുമെന്ന് ജഗതി ശ്രീകുമാറിന്‍റെ മകള്‍ ശ്രീലക്ഷ്മി

author-image
ഫിലിം ഡസ്ക്
Updated On
New Update

ഹാസ്യ സമ്രാട്ട് ജഗതി ശ്രീകുമാറിന്‍റെ മകള്‍ ശ്രീലക്ഷ്മി ശ്രീകുമാര്‍ വിവാഹിതയാകുന്നു. താരം തന്നെയാണ് ഇന്‍സ്റ്റാഗ്രാമിലൂടെ തന്‍റെ വിവാഹ വിവരം പുറത്തുവിട്ടത്.

Advertisment

publive-image

'ഇന്ന് ഈ ദിവസം മുതല്‍ നീ ഒറ്റയ്ക്ക് ആയിരിക്കില്ല നടക്കുന്നത്. എന്‍റെ ഹൃദയം നിനക്ക് ആശ്രയയവും എന്‍റെ കൈ നിനക്ക് വീടുമായിരിക്കും' - പ്രതിശ്രുത വരന്‍റെ കൈ ചേര്‍ത്ത് പിടിച്ചുകൊണ്ടുള്ള ചിത്രത്തിനൊപ്പം ശ്രീലക്ഷ്മി കുറിച്ചു.

വൈകാതെ തന്നെ മിസിസ് ആകുമെന്നും ഇത് ഔദ്യോഗിക അറിയിപ്പാണെന്നും എല്ലാവരുടെയും പ്രാര്‍ത്ഥനകളും അനുഗ്രഹവും വേണമെന്നും താരം പറഞ്ഞു.

sreelekshmi
Advertisment