Advertisment

വർഷങ്ങൾക്ക് ശേഷം ജഗതി സിനിമാലോകത്തേയ്ക്ക്; വൈറലായി ലൊക്കേഷൻ ചിത്രങ്ങൾ

author-image
ഫിലിം ഡസ്ക്
Updated On
New Update

publive-image

Advertisment

‘കബീറിന്റെ ദിവസങ്ങൾ’ എന്ന ചിത്രത്തിലൂടെയാണ് ജഗതി വെള്ളിത്തിരയിലേക്ക് മടങ്ങിവരുന്നത്. ഈശ്വരൻ പോറ്റിയെന്ന ക്ഷേത്രം തന്ത്രിയുടെ വേഷത്തിലാണ് താരം എത്തുന്നത്. പക്ഷാഘാതം വന്ന് ശരീരം തളർന്ന് ജീവിതം വീൽ ചെയറിൽ തള്ളിനീക്കുന്ന ഒരു വ്യക്തിയായാണ് പുതിയ ചിത്രത്തിൽ താരം വേഷമിടുന്നത്. അദ്ദേഹത്തിന്റെ പുതിയ സിനിമയിലെ ചില ലൊക്കേഷൻ ചിത്രങ്ങളാണ് സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നത്. അടുത്തിടെ ജഗതിയുടെ തിരിച്ചുവരവിന്റെ ഭാഗമായി ഒരു പരസ്യത്തിലും താരം മുഖം കാണിച്ചിരുന്നു.

publive-image

ശരത് ചന്ദ്രൻ സംവിധാനം നിർവഹിക്കുന്ന ചിത്രം ചന്ദ്‌ ക്രിയേഷൻസിന്റെ ബാനറിൽ ശരത് ചന്ദ്രനും ഷൈലജ ശരതും ചേർന്നാണ് നിർമ്മിക്കുന്നത്. മൂന്ന് സംസ്ഥാന അവാർഡുകൾ കരസ്ഥമാക്കിയ ‘ഒരു ഞായറാഴ്ച’ എന്ന ചിത്രത്തിന് ശേഷം ശരത് ചന്ദ്രൻ ഒരുക്കുന്ന പുതിയ ചിത്രമാണ് കബീറിന്റെ ദിവസങ്ങൾ.

publive-image

ശ്രീകുമാര്‍ പി. കെയാണ് ചിത്രത്തിന്‍റെ തിരക്കഥയും സംഭാഷണവും നിര്‍വ്വഹിക്കുന്നത്. ഉദയന്‍ അമ്പാടി ക്യാമറ കൈകാര്യം ചെയ്യുന്നു. മനീഷ് ഭാര്‍ഗവനാണ് ചിത്രത്തിന്‍റെ ചീഫ് അസോസിയേറ്റ്. മുരലി ചന്ദ്, ഭരത്, റേച്ചല്‍ ഡേവിഡ്, ആദിയ പ്രസാദ്, സുധീര്‍ കരമന, മേജര്‍ രവി, ബിജുകുട്ടന്‍, കൈലാഷ്, നോബി, താരകല്യാണ്‍, സോന നായര്‍, ജിലു ജോസഫ് തുടങ്ങിയവരും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. ബി. കെ ഹരിനാരായണനാണ് ചിത്രത്തിലെ ഗാനരചയിതാവ്.

Advertisment