Advertisment

ഇ-ടൈപ്പിന്റെ അറുപതാം വാര്‍ഷികം ആഘോഷിക്കാനൊരുങ്ങി ജാഗ്വര്‍ 

New Update

ലോകത്തില്‍ ഇന്നുവരെ നിര്‍മ്മിച്ചിട്ടുള്ളതില്‍ വെച്ച് ഏറ്റവും സുന്ദരമായ കാര്‍ എന്ന വിശേഷണമാണ് ജാഗ്വര്‍ ഇ-ടൈപ്പിനുള്ളത്.കാലം ഇത്രയും കഴിഞ്ഞെങ്കിലും ഇ-ടൈപ്പിന്റെ അഴകിനെ വെല്ലുന്നൊരു കാര്‍ ഭൂമിയില്‍ ഇതുവരെ പിറന്നിട്ടില്ലെന്നുവേണം പറയാന്‍.

Advertisment

publive-image

കാര്‍ ലോകം കണ്ട ഐതിഹാസിക കാറുകളിലൊന്ന്. എന്തായാലും വിപണിയില്‍ എത്തിയിട്ട് അറുപത് വര്‍ഷം പിന്നിടുകയാണ് ഇ-ടൈപ്പ. 2021 -ല്‍ സ്‌പോര്‍ട്‌സ് കാറിന്റെ അറുപതാം വാര്‍ഷികം ആഘോഷിക്കാനൊരുങ്ങുകയാണ് ജാഗ്വര്‍.

ക്ലാസിക് മോഡലിനോട് പൊരുത്തപ്പെടുന്ന ആറ് ജോഡി ഇ-ടൈപ്പ് ലിമിറ്റഡ് എഡീഷന്‍ പതിപ്പുകളെയും അവതരിപ്പിക്കും. 1961 മുതല്‍ 1975 വരെ വിപണിയില്‍ വില്‍പനയ്ക്കെത്തിയ ജാഗ്വര്‍ ഇ-ടൈപ്പിന് എണ്ണിയാലൊടുങ്ങാത്ത ആരാധകരുണ്ട് ഇന്നും.

പാര്‍ക്ക് ഡെസ് ഈക്‌സ് വൈവ്‌സില്‍ പ്രത്യേകമായി ക്ഷണിക്കപ്പെട്ട അതിഥികള്‍ക്കായി പുറത്തിറക്കിയ ആദ്യത്തെ രണ്ട് ഇ-ടൈപ്പ് താരങ്ങളിലൊന്നാണ് ഒപലസന്റ് ഗണ്‍മെറ്റല്‍ ഗ്രേ 3.8 L ഫിക്‌സഡ്-ഹെഡ് കൂപ്പെ '9600 HP'.

jaguar classic
Advertisment