Advertisment

ബിബിസി മുതൽ ഇലക്ഷൻ സർവ്വേ വരെയെത്തിയ പിആർ പ്രൊമോഷൻ ! കോടികളുടെ പരസ്യത്തുക കൊടുത്തു തീർത്ത് കോവിഡിന്റെ പേരിൽ  മാധ്യമങ്ങളെ കൈയിലെടുത്തു !  എല്ലാം വെള്ളത്തിലാക്കി സോളാറിന്റെ പത്തിരട്ടി ശോഭയിൽ സ്വർണക്കടത്ത് ! യുഡിഎഫിന് പുതുജീവൻ നൽകിയ വിവാദത്തിന് തിരി കൊളുത്തി കരുത്തു കാട്ടി ജയ്‌ഹിന്ദ്‌ ചാനലും !

author-image
ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Updated On
New Update

publive-image

Advertisment

തിരുവനന്തപുരം: കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ പിണറായി സർക്കാരിന് ഉണ്ടാക്കി ക്കൊടുക്കുത്ത മൈലേജ് ചെറുതല്ല.

പ്രതിപക്ഷ നീക്കങ്ങളെ നിഷ്പ്രഭമാക്കി മുഖ്യമന്ത്രിയുടെയും ആരോഗ്യമന്ത്രിയുടെയും മാനേജ്‌മെൻറ് മികവിനെ ആഗോള തലത്തിൽ തന്നെ മാർക്കറ്റ് ചെയ്യാൻ പണം മുടക്കിയും ബന്ധങ്ങൾ ഉപയോഗിച്ചും സർക്കാറിന്റെ പിആർ ടീം വിജയകരമായ പ്രവർത്തനങ്ങൾ തന്നെ കാഴ്ചവച്ചു.

അന്തർദേശീയ മാധ്യമങ്ങൾ വരെ സംസ്ഥാന സർക്കാരിനെ പുകഴ്ത്തി. പക്ഷെ അതിന്റെയെല്ലാം മുകളിൽ ഇടിത്തീ പോലെയായിരുന്നു നയതന്ത്ര വഴികളിലൂടെ നടന്ന സ്വർണക്കടത്ത് വിവാദമായി വന്നു വീണത്.

സ്വർണക്കടത്തിൽ സർക്കാരിനു  സംഭവിച്ച ഏറ്റവും വലിയ തിരിച്ചടി മാധ്യമങ്ങളുമായി ഉണ്ടാക്കിയ ധാരണ പൊളിഞ്ഞതാണ്. കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ സർക്കാരിനൊപ്പം നിൽക്കാൻ സർക്കാരും മാധ്യമ സ്ഥാപനങ്ങളും തമ്മിൽ ധാരണയിലെത്തിയിരുന്നു.

അതിന്റെ ഭാഗമായി പരസ്യ ഇനത്തിൽ സംസ്ഥാനത്തെ മാധ്യമ സ്ഥാപനങ്ങൾക്ക് സർക്കാർ നൽകാനുണ്ടായിരുന്ന പരസ്യ തുക വർഷങ്ങളായി മുടങ്ങി കിടക്കുന്നത് ഒറ്റയടിക്ക് റിലീസ് ചെയ്തു.

കോവിഡ് പ്രതിസന്ധിയെ അതിജീവിക്കാൻ മാധ്യമങ്ങൾക്ക് സ്പെഷ്യൽ പായ്‌ക്കേജ് എന്ന നിലയിലായിരുന്നു ഇത്. പ്രധാന മാധ്യമ സ്ഥാപനങ്ങൾക്ക് വര്‍ഷങ്ങളായി മുടങ്ങിക്കിടന്ന പരസ്യതുക  ലഭിച്ചത് കോടികളായിരുന്നു.

എന്നാൽ സ്വർണക്കടത്തു പുറത്തുവന്നതോടെ വാങ്ങിയ പണത്തിന്റെ ഉപകാരസ്മരണയൊക്കെ മാധ്യമങ്ങൾ മറന്നു.

ആദ്യ ദിവസം സ്വർണക്കടത്ത് വിവരം പുറത്തു വന്നപ്പോൾ പ്രധാന മാധ്യമങ്ങൾ അതുകൊടുക്കാൻ മടിച്ചു. കോൺഗ്രസ് നേതൃത്വം നൽകുന്ന ജയ്ഹിന്ദ് ചാനലാണ് സ്വർണക്കടത്തിലെ ആദ്യ വിവാദങ്ങൾ പുറംലോകത്തെത്തിച്ചത്.

ജയ്‌ഹിന്ദ്‌ ആദ്യ ദിവസം സ്വർണക്കടത്ത് വാർത്ത പുറത്തുവിട്ടപ്പോഴും അതിൽ മുഖ്യമന്ത്രിയുടെ ഓഫിന്റെ ബന്ധങ്ങൾ ചൂണ്ടിക്കാട്ടിയെങ്കിലും മറ്റ് മാധ്യമങ്ങൾ അത് ഏറ്റെടുത്തില്ല.

എന്നാൽ ജയ്‌ഹിന്ദ്‌ വിടാതെ പിന്നാലെ കൂടുകയും വമ്പൻ സ്രാവുകളുടെ പേരുകൾ സോഷ്യൽ മീഡിയ ചർച്ചയാക്കുകയും ചെയ്തതോടെ കാര്യങ്ങൾ കീഴ്മേൽ മറിഞ്ഞു.

പ്രമുഖ ചാനലിന്റെ ഇലക്ഷൻ സർവേയിൽ മരവിച്ചിരുന്ന യുഡിഎഫ് ക്യാമ്പുകൾ അതോടെ സടകുടഞ്ഞെഴുന്നേറ്റു. പിന്നെ സകല മാധ്യമങ്ങളും സ്വർണക്കടത്തിനു പിന്നാലെ കൂടി. ഇതോടെ സർക്കാരും മാധ്യമങ്ങളും തമ്മിലുണ്ടായിരുന്ന ധാരണ പൊളിഞ്ഞു. സംസ്ഥാന സർക്കാർ റിലീസ് ചെയ്ത പരസ്യ കുടിശിഖ കിട്ടിയതോടെ മാധ്യമങ്ങളുടെ നിറവും നിലപാടും മാറി.

കോൺഗ്രസ് നേതാക്കൾ തന്നെ തിരിഞ്ഞു നോക്കാത്ത ചാനലായിരുന്നു ഒരുകാലത്ത് ജയ്‌ഹിന്ദ്‌. കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രനാണെങ്കിൽ പാർട്ടി ചാനലിന്റെയും പത്രത്തിന്റെയും കാര്യത്തിൽ തീരെ താൽപര്യമില്ല. അതിനു കാരണം ആ സ്ഥാപനങ്ങൾ കൊണ്ട് പാർട്ടിക്ക് ഒരു നേട്ടവുമില്ല എന്നതായിരുന്നു.

എന്നാൽ കുറെ കാലമായി ആ ദുഷ്‌പേര് ജയ്‌ഹിന്ദ്‌ തിരുത്തിക്കൊണ്ടിരിക്കുകയാണ്. പ്രതിപക്ഷം രാഷ്ട്രീയമായി പടുകുഴിയിലായിരുന്നിടത്തു നിന്നാണ് ഇപ്പോൾ സ്വർണക്കടത്തു വിവാദം പുറത്തുകൊണ്ടുവന്ന് പാർട്ടി ചാനൽ മുന്നണിക്ക് പുതുജീവൻ നൽകിയിരിക്കുന്നത്.

സർക്കാരിന്റെ തലവനും സ്വർണക്കടത്തു കേസിലെ പ്രതികളുമായി നേരിട്ട് ബന്ധിപ്പിക്കുന്ന മറ്റൊരു റിപ്പോർട്ടുകൂടി ഇന്നും ജയ്‌ഹിന്ദ്‌ പുറത്തിവിട്ടിട്ടുണ്ട്.

ഇങ്ങനെ തുടക്കം മുതൽ സ്വർണക്കടത്തു കേസിനെ ഏറ്റവും മികച്ച നിലയിൽ വിവാദമാക്കി നിർത്തുന്നതിൽ ജയ്‌ഹിന്ദ്‌ വിജയിച്ചു.

കഴിഞ്ഞ രണ്ടു മൂന്നു വര്‍ഷങ്ങളായി ജയ്‌ഹിന്ദ്‌ മാറ്റത്തിന്റെ പാതയിലാണ്. ശമ്പള കുടിശിഖയില്ലാതെ  മുന്നോട്ടുപോകുന്നതാണ് പ്രധാന നേട്ടം. വ്യൂവർഷിപ്പിലും മാധ്യമ സാന്നിധ്യം എന്ന നിലയിലും അടുത്തിടെ വൻ കുതിപ്പുതന്നെ കോൺഗ്രസ് ചാനൽ കൈവരിച്ചിട്ടുണ്ട്.

എന്തായാലും നയതന്ത്ര വഴികളിലൂടെയുള്ള സ്വർണക്കടത്തു കേസ് സുരക്ഷിത സോണിൽ നിന്ന സർക്കാരിനെ പൊടുന്നനെ രാഷ്ട്രീയമായി ദുര്‍ബലമാക്കി.

ഓരോ ദിവസവും പുതിയ... പുതിയ വിവാദങ്ങൾ പുറത്തു വരുന്നതോടെ പിടിച്ചുനിൽക്കാനുള്ള സർക്കാർ വാദങ്ങളൊക്കെ ദുർബലമാകുകയാണ്.

സർക്കാരിലെ പ്രമുഖർ ഒന്നൊന്നായി കേസിന്റെ പേരിൽ വിരൽ ചൂണ്ടപ്പെടുകയാണ്. മുഖ്യമന്ത്രി, അദ്ദേഹത്തിന്റെ ഓഫീസ്, രണ്ട്  മന്ത്രിമാർ, സ്പീക്കർ, ഡിജിപി എന്നിവരൊക്കെ സംശയ നിഴലിലായി കഴിഞ്ഞു.

ഒരു മുൻ ചീഫ് സെക്രട്ടറി, പോലീസ് തലപ്പത്തെ ചിലർ എന്നിവരൊക്കെ ഡെയ്ഞ്ചർ സോണിലുമാണ്.

നാല് വർഷത്തെ അധ്വാനം, കോടികൾ മുടക്കി ബിബിസി വരെയെത്തിയ പിആർ വർക്കുകൾ എല്ലാം കൈമോശം വന്നിരിക്കുകയാണ്.

cm pinarai
Advertisment