Advertisment

മലമ്പുഴ ജയിൽ സ്മാർട്ട് കോഴ്സ് സമാപിച്ചു

author-image
ജോസ് ചാലക്കൽ
New Update

മലമ്പുഴ: ജീവനകല( ആർട്ട് ഓഫ് ലീവിങ്ങ്) യുടെ ആചാര്യൻ ശ്രീ ശ്രീ രവിശങ്കർ വിഭാവനം ചെയ്ത പ്രീസൻ സ്മാർട്ട്കോഴ്സിന്റെ സമാപനത്തിനു DLSA സെക്രട്ടറിയും സബ് ജഡ്ജുമായ അനുപമ മുഖ്യാതിഥിയായി തടവുകാർക്ക് സന്ദേശം നൽകി.

Advertisment

publive-image

AOL സീനിയർ ടീച്ചർ ജയപ്രകാശിന്റെ നേതൃത്വത്തിൽ കഴിഞ്ഞ 7 ദിവസമായി നടന്ന യോഗാ കോഴ്സിൽ മുപ്പതോളം അന്തേവാസികൾ പങ്കെടുത്തു. കോഴ്സ് പൂർത്തീകരിച്ചവരിൽ ചിലർ ഹൃദയസ്പർശിയായി സംതൃപ്തി അറിയിച്ചു.

മനസ്സിൽ നിന്നും ഭാരിച്ച കല്ല് ഇറക്കി വെച്ച അനുഭവമെന്ന് സാക്ഷ്യപെടുത്തിയ തടവുകാർ നല്ല ഉറക്കവും ശാരീരിക സുഖവും ലഭിച്ചതായി പറഞ്ഞു.

സൂപ്രണ്ട് അനിൽകുമാർ കെ അസി. സൂപ്രണ്ട് മിനിമോൾ , എഒഎല്‍ സംഘാടകൻ ബാബു എന്നിവർ സംസാരിച്ചു. തുടർന്ന് സബ് ജഡ്ജ് സെല്ലുകളിൽ പോയി തടവുകാരുമായി സംസാരിച്ച് കേസ് സംബന്ധമായ പരാതികൾ സ്വീകരിച്ചു.

jail smart course
Advertisment