Advertisment

പീഡനക്കേസില്‍ ജാമ്യത്തിലിറങ്ങിയ പ്രതി പരാതി നല്‍കിയ യുവതിയെ ജീവനോടെ കത്തിച്ചു, 90 ശതമാനം പൊള്ളലേറ്റ യുവതി അതീവ ഗുരുതരാവസ്ഥയില്‍

New Update

ജയ്‌പൂര്‍: പീഡനക്കേസില്‍ ജാമ്യത്തിലിറങ്ങിയ പ്രതി പരാതി നല്‍കിയ യുവതിയെ തീക്കൊളുത്തി. 90 ശതമാനത്തിലധികം പൊളളലേറ്റ യുവതി ബീക്കാനിറിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ ചികില്‍സയിലാണ്‌. രാജസ്ഥാനിലെ ഹനുമാന്‍മര്‍ഗിലാണ്‌ സംഭവം. യുവതിയെ തീക്കൊളുത്തിയ സംഭവത്തില്‍ പ്രദീപ്‌ ബിഷ്‌നോയി എന്നയാളെ പൊലീസ്‌ അറസ്റ്റ്‌ ചെയ്‌തു.

Advertisment

publive-image

രണ്ടുവര്‍ഷം മുമ്പാണ്‌ ഇയാള്‍ക്കെതിരെ യുവതി പൊലീസില്‍ പരാതി നല്‍കുന്നത്‌. ഭര്‍ത്താവുമായി വേര്‍പിരിഞ്ഞ്‌ താമസിക്കുന്ന യുവതി, വീടിനോട്‌ ചേര്‍ന്ന്‌ ബ്യൂട്ടിപാര്‍ലര്‍ നടത്തുകയാണ്‌. സ്ഥാപനത്തിലെ സിസിടിവിയില്‍ നിന്ന് അക്രമത്തിൻ്റെ ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചിട്ടുണ്ട്.

90 ശതമാനത്തിലധികം പൊളളലേറ്റ യുവതിയുടെ നില അതീവ ഗുരുതരമാണ്‌. യുവതിയുടെ മുത്തശ്ശിയുടെ പരാതിയില്‍ ബിക്കാനീര്‍ പൊലീസ്‌ വധശ്രമത്തിന്‌ കേസെടുത്തു. വീട്ടിൽ മുത്തശ്ശിക്കൊപ്പമായിരുന്നു യുവതിയുടെ താമസം.

murder attempt crime
Advertisment