Advertisment

വിവരാവകാശ നിയമപ്രകാരം ചോദിച്ചത് വികസന പ്രവര്‍ത്തനങ്ങളുടെ വിവരങ്ങള്‍: ലഭിച്ചതോ...ഗര്‍ഭ നിരോധന ഉറകള്‍ നിറച്ച് കവര്‍

author-image
admin
Updated On
New Update

ജയ്പൂര്‍: ജയ്പൂരില്‍ വിവരാവകാശ നിയമപ്രകാരം വികസന പ്രവര്‍ത്തനങ്ങളുടെ വിവരങ്ങള്‍ ചോദിച്ച ഗ്രാമീണര്‍ക്ക് മറുപടിയായി ലഭിച്ചത് ഗര്‍ഭനിരോധന ഉറകള്‍ നിറച്ച കവര്‍. കഴിഞ്ഞ അഞ്ചുവര്‍ഷക്കാലത്ത് തങ്ങളുടെ ഗ്രാമത്തില്‍ നടത്തിയ വികസന പ്രവര്‍ത്തനങ്ങളുടെ വിവരങ്ങളാണ് ഇവര്‍ വിവരാവകാശ നിയമപ്രകാരം ചോദിച്ചത്.

Advertisment

publive-image

അധികൃതരില്‍ നിന്ന് നിശ്ചിത സമയത്തിനകം മറുപടി ലഭിക്കാതെ വന്നതോടെ ഇവര്‍ രണ്ടാമതും അപേക്ഷ നല്‍കി. തുടര്‍ന്ന് ഇവരുടെ അപേക്ഷയില്‍ രാജസ്ഥാന്‍ വിവരാവകാശ കമ്മീഷന്‍ ഇടപെടുകയും ഗ്രാമപഞ്ചായത്തിനോട് വിവരങ്ങള്‍ നല്‍കാന്‍ നിര്‍ദ്ദേശിക്കുകയും ചെയ്തു. ഇതിന് ശേഷമാണ് മറുപടി ലഭിക്കുന്നത്.

രാജസ്ഥാനിലെ ഹനുമാന്‍ഗഡ് ജില്ലയിലാണ് സംഭവം. ചാനിബാരി ഗ്രാമത്തിലുള്ള വികാസ് ചൗധരി, മനോഹര്‍ലാല്‍ എന്നിവര്‍ക്കാണ് മറുപടിയായി കവറിനുള്ളില്‍ നിന്ന് ഗര്‍ഭ നിരോധന ഉറകള്‍ ലഭിച്ചത്.

എന്നാല്‍ മറുപടി കത്ത് ഉള്‍പ്പെട്ട കവറിനൊപ്പം ഇരുവര്‍ക്കും ഗര്‍ഭനിരോധ ഉറകള്‍ നിറച്ച മറ്റൊരു കവറും ഗ്രാമപഞ്ചായത്ത് അധികൃതര്‍ അയച്ചുകൊടുത്തു. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു.

Advertisment