Advertisment

ചൈനീസ് അതിര്‍ത്തിയിലേക്ക് പോയ സൈനികര്‍ നിരായുധരായിരുന്നില്ല; മുഖാമുഖം വരുമ്പോള്‍ ആയുധം ഉപയോഗിക്കാറില്ല; രാഹുല്‍ഗാന്ധി ഉന്നയിച്ച ആരോപണങ്ങള്‍ക്ക് മറുപടിയുമായി വിദേശകാര്യ മന്ത്രി

New Update

ഡല്‍ഹി: ഇന്ത്യ-ചൈന സംഘര്‍ഷത്തില്‍ രാഹുല്‍ഗാന്ധി ഉന്നയിച്ച ആരോപണങ്ങള്‍ക്ക് മറുപടിയുമായി വിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍. ചൈനീസ് അതിര്‍ത്തിയിലേക്ക് പോയ സൈനികര്‍ നിരായുധരായിരുന്നില്ലെന്നാണ് രാഹുല്‍ഗാന്ധിയുടെ ചോദ്യത്തിന് മറുപടിയായി വിദേശകാര്യ മന്ത്രി വിശദീകരിച്ചത്.

publive-image

മുഖാമുഖം വരുമ്പോള്‍ ആയുധം ഉപയോഗിക്കാറില്ല. ഇത് ഏറെ നാളായുള്ള നിലപാടെന്നും എസ് ജയശങ്കര്‍ പറഞ്ഞു. ആയുധമില്ലാതെ സൈനികരെ എന്തിന് അതിര്‍ത്തിയിലേക്ക് അയച്ചെന്നായിരുന്നു രാഹുൽ ഗാന്ധി ട്വിറ്ററിലൂടെ ചോദിച്ചത്. നിരായുധരായ ഇന്ത്യൻ സൈനികരെ ആക്രമിക്കാൻ ചൈനയ്ക്ക് എങ്ങനെ ധൈര്യം വന്നു എന്നും രാഹുൽ ട്വീറ്റ് ചെയ്തിരുന്നു.

rahul gandhi india-china s jayasanker
Advertisment