Advertisment

വാജ്പേയി സര്‍ക്കാരിലെ വിശ്വസ്തനായ കാബിനറ്റ് മന്ത്രി , സുപ്രീം കോടതിയിലെ മുതിര്‍ന്ന അഭിഭാഷകന്‍

author-image
ന്യൂസ് ബ്യൂറോ, ഡല്‍ഹി
Updated On
New Update

ഡല്‍ഹി : അരുണ്‍ ജെയ്ലി വാജ്പേയി സര്‍ക്കാരിലെ വിശ്വസ്തനായ കാബിനറ്റ് മന്ത്രിയായിരുന്നു. 1999-2004 കാലഘട്ടത്തില്‍ അദ്ദേഹം വാര്‍ത്താവിതരണ, പ്രക്ഷേപണ, നിയമ, നീതി വകുപ്പ് മന്ത്രിയായിരുന്നു.

Advertisment

publive-image

ദില്ലിയിലെ സെന്റ് സേവ്യേഴ്‌സ് സ്‌കൂളിലെയും എസ്ആര്‍സിസി കോളേജിലെയും വിദ്യാര്‍ത്ഥിയായ കാലം മുതലെ അരുണ്‍ ജെയ്ലി രാഷ്ട്രീയ ജീവിതം ആരംഭിച്ചിരുന്നു. എഴുപതുകളില്‍ ദില്ലി യൂണിവേഴ്സിറ്റി കാമ്പസിലെ എബിവിപി വിദ്യാര്‍ത്ഥി നേതാവായിരുന്ന അദ്ദേഹം 1974 ല്‍ ദില്ലി യൂണിവേഴ്സിറ്റി സ്റ്റുഡന്റ്സ് യൂണിയന്റെ പ്രസിഡന്റായി.

അടിയന്തരാവസ്ഥയില്‍ 19 മാസം ജയിലില്‍ കിടന്നു. രാജ് നരേന്‍, ജയ് പ്രകാശ് നരേന്‍ എന്നിവരുടെ അഴിമതി വിരുദ്ധ പ്രചാരണത്തിന് ജെയ്റ്റ്ലി നേതൃത്വം നല്‍കി. എണ്‍പതുകളുടെ തുടക്കത്തില്‍ അദ്ദേഹം എബിവിപിയില്‍ നിന്ന് ബിജെപിയിലേക്ക് മാറി, അവിടെ യുവജന വിഭാഗത്തിന്റെ നേതാവായി നിയമിതനായി.

publive-image

വാജ്പേയി സര്‍ക്കാറിന്റെ ആദ്യ കാലയളവിലാണ് അരുണ്‍ ജെയ്റ്റ്ലി ആദ്യമായി മന്ത്രിയായി അധികാരമേറ്റത്. അടല്‍ ബിഹാരി വാജ്പേയി പ്രധാനമന്ത്രിയായിരിക്കെ അദ്ദേഹം നിരവധി വകുപ്പുകള്‍ വഹിച്ചിരുന്നു.

2000 നും 2018 നും ഇടയില്‍ ഗുജറാത്തില്‍ നിന്നുള്ള ഒരു രാജ്യസഭാ എംപിയായ അരുണ്‍ ജെയ്റ്റ്ലി യുപിഎ കാലഘട്ടത്തില്‍ ഉപരിസഭയില്‍ പ്രതിപക്ഷത്തെ നയിച്ചു. ഈ ആഴ്ച ആദ്യം അന്തരിച്ച ബിജെപി നേതാവ് സുഷമ സ്വരാജ് ലോക്‌സഭയിലെ പ്രതിപക്ഷ നേതാവായിരുന്നു.

publive-image

സുപ്രീം കോടതിയിലെ മുതിര്‍ന്ന അഭിഭാഷകനായിരുന്നു അരുണ്‍ ജെയ്റ്റ്ലി. 1989 നും 1990 നും ഇടയില്‍ അദ്ദേഹം അഡീഷണല്‍ സോളിസിറ്റര്‍ ജനറലായി സേവനമനുഷ്ഠിച്ചു. അക്കാലത്ത് ബോഫോഴ്സ് അഴിമതിയെക്കുറിച്ചുള്ള അന്വേഷണത്തിനുള്ള പേപ്പര്‍വര്‍ക്കുകള്‍ അദ്ദേഹം ചെയ്തു.

ജനതാദളിലെ ശരദ് യാദവ് മുതല്‍ കോണ്‍ഗ്രസിന്റെ മാധവറാവു സിന്ധ്യ മുതല്‍ ബിജെപിയുടെ എല്‍ കെ അദ്വാനി വരെയുള്ളവര്‍ അദ്ദേഹത്തിന്റെ കക്ഷികളായിരുന്നു.

publive-image

മയക്കുമരുന്ന്, കള്ളപ്പണം വെളുപ്പിക്കല്‍ എന്നിവയുമായി ബന്ധപ്പെട്ട നിയമങ്ങള്‍ സംബന്ധിച്ച പ്രഖ്യാപനം അംഗീകരിച്ച 1998 ജൂണില്‍ നടന്ന ഐക്യരാഷ്ട്ര പൊതുസഭാ സമ്മേളനത്തിന് ഇന്ത്യന്‍ സര്‍ക്കാരിനെ പ്രതിനിധീകരിച്ചതും അരുണ്‍ ജെയ്റ്റ്ലി ആയിരുന്നു.

അരുണ്‍ ജെയ്റ്റ്ലിയുടെ ഭാര്യ സംഗീതയും മക്കളായ രോഹന്‍, സോനാലി എന്നിവരും അഭിഭാഷകരാണ്. അരുണ്‍ ജെയ്റ്റ്ലിയുടെ ഭാര്യാപതാവ് ഗിര്‍ധാരി ലാല്‍ ദോഗ്ര ഒരു അഭിഭാഷകനും ജമ്മു കശ്മീര്‍ നിയമസഭാംഗവുമായിരുന്നു. ജെയ്റ്റ്ലിയുടെ പിതാവ് മഹാരാജ് കിഷെന്‍ ജെയ്റ്റ്ലിയും അഭിഭാഷകനായിരുന്നു.

Advertisment