Advertisment

മൂവാറ്റുപുഴയില്‍ കസ്റ്റംസ് പിടിയിലായ ജലാല്‍ വര്‍ഷങ്ങളായി കേരളാ പൊലീസ് അന്വേഷിക്കുന്ന പിടികിട്ടാപ്പുള്ളി; രാജ്യത്തേയ്ക്ക് വിമാനത്താവളങ്ങള്‍ വഴി സ്വര്‍ണം കടത്താന്‍ ആളുകളെ നിയോഗിച്ചിരുന്നത് ഇയാള്‍; കേരളത്തിന് പുറമെ ചെന്നൈ, മുംബൈ, ബംഗളൂരു വിമാനത്താവങ്ങളിലൂടെ നിരവധി തവണ സ്വര്‍ണം കടത്തി; കടത്തിയത് 60 കോടിയുടെ സ്വര്‍ണം

author-image
ന്യൂസ് ബ്യൂറോ, കൊച്ചി
Updated On
New Update

കൊച്ചി: യുഎഇ കോണ്‍സുലേറ്റ് ബാഗ് സ്വര്‍ണ്ണക്കടത്ത് കേസില്‍ മൂവാറ്റുപുഴ സ്വദേശി ഉള്‍പ്പെടെ മൂന്നു പേര്‍ കൂടി കസ്റ്റംസ് പിടിയിലായിരുന്നു. മൂവാറ്റുപുഴയില്‍ സ്വദേശി ജലാല്‍ വര്‍ഷങ്ങളായി കേരളാ പൊലീസ് അന്വേഷിക്കുന്ന പിടികിട്ടാപ്പുള്ളയാണെന്നാണ് പുതിയ റിപ്പോര്‍ട്ട്.

Advertisment

publive-image

രാജ്യത്തേയ്ക്ക് വിവിധ വിമാനത്താവളങ്ങള്‍ വഴി സ്വര്‍ണം കടത്താന്‍ ആളുകളെ നിയോഗിച്ചിരുന്നത് ഇയാളാണെന്ന് കസ്റ്റംസ് വ്യക്തമാക്കി. കേരളത്തിന് പുറമെ ചെന്നൈ, മുംബൈ, ബംഗളൂരു വിമാനത്താവങ്ങളിലൂടെ നിരവധി തവണ ജലാല്‍ നിയോഗിച്ച സംഘം സ്വര്‍ണം കടത്തിയിരുന്നുവെന്നും കണ്ടെത്തി.

ഇയാൾ ഒളിവിൽ കഴിയുകയായിരുന്നു. ഇതിനിടെ അന്വേഷണത്തിന്റെ മുന തന്നിലേയ്ക്ക് നീളുന്നത് തിരിച്ചറിഞ്ഞാണ് ഇന്നലെ രണ്ടു പേർക്കൊപ്പം കസ്റ്റംസ് ഓഫിസിലെത്തി ഉദ്യോഗസ്ഥനു മുമ്പാകെ കീഴടങ്ങിയത്.

നെടുമ്പാശേരി കസ്റ്റംസ് ഉദ്യോഗസ്ഥൻ സ്വർണക്കടത്ത് കേസിൽ പ്രതിയാക്കപ്പെട്ട സംഭവത്തിലും ജലാലിന് പങ്കുണ്ടെന്ന് കണ്ടെത്തിയതിനെ തുടർന്ന് അന്വേഷണ സംഘം ഇദ്ദേഹത്തെ തിരഞ്ഞിരുന്നു.

രണ്ടു വർഷം മുമ്പ് തിരുവനന്തപുരം വിമാനത്താവളം വഴി ജലാൽ അഞ്ചു കിലോ സ്വർണം കടത്തിയതായി സമ്മതിച്ചിട്ടുണ്ട്. വിവിധ വിമാനത്താവളങ്ങളിലൂടെ ജലാൽ 60 കോടി രൂപയുടെ സ്വർണം കടത്തിയിട്ടുണ്ടെന്നാണ് വിവരം.

latest news gold smuggling all news jajal arrest
Advertisment