Advertisment

രാഷ്ട്രീയ പ്രവേശനം പ്രഖ്യാപിച്ച് രജനീകാന്ത്; സ്വന്തം പാര്‍ട്ടി രൂപീകരിക്കും; വരുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കും

New Update

ചെന്നൈ: രാഷ്ട്രീയ പ്രവേശനം പ്രഖ്യാപിച്ച് രജനീകാന്ത്. സ്വന്തം പാര്‍ട്ടി രൂപീകരിക്കും. വരുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്ന് രജനീകാന്ത് പറഞ്ഞു. സിനിമയിലെ കര്‍ത്തവ്യം പൂര്‍ത്തിയായി. രാഷ്ട്രീയപ്രവേശനം കാലഘട്ടത്തിന്റെ അനിവാര്യതയാണ്. പദവിയോ സ്ഥാനമാനങ്ങളോ മോഹിച്ചല്ല രാഷ്ട്രീയ പ്രവേശനം.അധികാരക്കൊതിയില്ല. ചെന്നൈയിലെ ആരാധക സംഗമത്തിലാണ് പ്രഖ്യാപനം.

Advertisment

പാര്‍ട്ടി രൂപീകരണത്തിന് മുന്നോടിയായി സംസ്ഥാനം മുഴുവന്‍ യാത്ര നടത്തും.രാഷ്ട്രീയക്കാര്‍ ജനങ്ങളെ കൊള്ളയടിക്കുകയാണ്.രാഷ്ട്രീയത്തില്‍ മാറ്റങ്ങള്‍ വരുത്തണം. ഇന്നത്തെ രാഷ്ട്രീയത്തില്‍ അതൃപ്തിയുണ്ട്. തമിഴ് രാഷ്ട്രീയം മാറ്റാന്‍ ശ്രമിക്കും.കഴിഞ്ഞ അഞ്ചുദിവസമായി രാഘവേന്ദ്ര കല്യാണമണ്ഡപത്തില്‍ നടത്തിയ കൂടിക്കാഴ്ചയ്ക്കൊടുവിലാണ് പ്രഖ്യാപനം.

publive-image

രാഷ്ട്രീയം തനിക്കറിയാത്ത കാര്യമല്ലെന്നായിരുന്നു ഡിസംബര്‍ 26-ന് ആരാധകരുമായുള്ള കൂടിക്കാഴ്ച ആരംഭിച്ചപ്പോള്‍ പറഞ്ഞത്. ആരാധകര്‍ ആവേശത്തിലാണെങ്കിലും രജനിയുടെ രാഷ്ട്രീയപ്രവേശനത്തിനെതിരേ പല തമിഴ് അനുകൂല സംഘടനകളും രംഗത്തുവന്നിട്ടുണ്ട്. സംവിധായകന്‍ ഭാരതിരാജ അടക്കം സിനിമ രംഗത്തുനിന്നും എതിര്‍പ്പുണ്ട്. തമിഴനല്ലാത്ത ഒരാള്‍ തമിഴ്നാടിനെ ഭരിക്കേണ്ട എന്നാണ് ഇവരുടെ നിലപാട്.

1996-ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ ജയലളിതയ്ക്കെതിരേ രജനീകാന്ത് പരസ്യമായി രംഗത്തുവന്നിരുന്നു. അന്നത്തെ തെരഞ്ഞെടുപ്പില്‍ എ.ഐ.എ.ഡി.എം.കെ. വന്‍ പരാജയം നേരിട്ടതോടെയാണ് രജനിയുടെ രാഷ്ട്രീയപ്രവേശനത്തെ ചുറ്റിപ്പറ്റിയുള്ള ചര്‍ച്ചകളും തുടങ്ങിയത്.

rajanikanth
Advertisment