Advertisment

ജലീല്‍ മൈത്രയ്ക്ക് കേളി യാത്രയയപ്പ് നല്‍കി

author-image
admin
Updated On
New Update

റിയാദ്: ഇരുപത്തിയേഴ് വര്‍ഷത്തെ പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന കേളി സുലൈ മാറദ് യൂണിറ്റ് അംഗം ജലീല്‍ മൈത്രയ്ക്ക് യൂണിറ്റിന്റെ നേതൃത്വത്തില്‍ യാത്രയപ്പ് നല്‍കി. യൂണിറ്റ് പ്രസിഡണ്ട് ഇസ്മായിലിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ, സെക്രട്ടറി ജോര്‍ജ്ജ് സ്വാഗതം പറഞ്ഞു.

Advertisment

publive-image

ജലീല്‍ മൈത്രക്ക് യൂണിറ്റിന്റെ ഉപഹാരം സെക്രട്ടറി ജോര്‍ജ്ജ് സമ്മാനിക്കുന്നു.

ഏരിയ സെക്രട്ടറി ബോബി മാത്യു, ഏരിയ വൈസ് പ്രസിഡണ്ട് അര്‍ഷിദ് , യൂണിറ്റ് ട്രഷറര്‍ അബ്ദുള്‍ സലാം എന്നിവര്‍ ആശംസകൾ അര്‍പ്പിച്ച് സംസാരിച്ചു. യൂണിറ്റിന്റെ ഉപഹാരം സെക്രട്ടറി ജോര്‍ജ്ജ് സമ്മാനിച്ചു. യാത്രയയപ്പിന് ജലീല്‍ നന്ദി പറഞ്ഞു. ഏരിയയിലെ നിരവധി സഖാക്കള്‍ യാത്രയപ്പില്‍ പങ്കെടുത്തു.

 

Advertisment