Advertisment

അന്ന് അത് സംഭവിച്ചതില്‍ ലജ്ജിക്കുന്നു ;ബ്രിട്ടീഷ് ഇന്ത്യന്‍ ചരിത്രത്തിലെ ഏറ്റവും നാണംകെട്ട സംഭവമാണ് ജാലിയന്‍വാലാബാഗ് കൂട്ടക്കൊലയെന്ന് ബ്രിട്ടീഷ് ഹൈക്കമ്മീഷണര്‍

New Update

അമൃത്സര്‍: ബ്രിട്ടീഷ് ഇന്ത്യന്‍ ചരിത്രത്തിലെ ഏറ്റവും നാണംകെട്ട സംഭവമാണ് ജാലിയന്‍വാലാബാഗ് കൂട്ടക്കൊലയെന്ന് ബ്രിട്ടീഷ് ഹൈക്കമ്മീഷണര്‍ ഡൊമിനിക് അസ്‌ക്വിത്. പഞ്ചാബിലെ അമൃത്സറില്‍ ജാലിയന്‍വാലാബാഗ് സ്മാരകത്തില്‍ പുഷ്പ ചക്രം സമര്‍പ്പിച്ച ശേഷമായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

Advertisment

publive-image

അന്ന് അത് സംഭവിച്ചതില്‍ ലജ്ജിക്കുന്നുവെന്ന് പറഞ്ഞ ഡൊമിനിക് ഇന്ത്യയും ബ്രിട്ടനും തമ്മില്‍ 21ാം നൂറ്റാണ്ടില്‍ ഏറ്റവും നല്ല ബന്ധമാണെന്നതില്‍ സന്തോഷവും പ്രകടിപ്പിച്ചു.

ജാലിയന്‍വാലാബാഗ് കൂട്ടക്കൊലയുടെ നൂറാം വാര്‍ഷികമാണ് ഇന്ന്. നൂറുവര്‍ഷത്തിനു ശേഷം സംഭവത്തില്‍ ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസാ മേ പാര്‍ലമെന്റില്‍ ഖേദം പ്രകടിപ്പിച്ചിരുന്നു.

രാഹുല്‍ ഗാന്ധി ഉള്‍പെടെ നിരവധി നേതാക്കള്‍ ഇന്ന് അമൃത്സറില്‍ എത്തിയിരുന്നു.

Advertisment