Advertisment

രഹ്ന ഫാത്തിമയെ സമുദായത്തില്‍ നിന്നും പുറത്താക്കിയെന്ന് ജമാ അത്ത് കൗണ്‍സില്‍

author-image
alu
New Update

publive-image

Advertisment

വിശാസികളുടെ താല്പര്യ൦ വ്രണപ്പെടുത്തി ശബരിമലയിലെത്തിയ എറണാകുളം സ്വദേശിനി രഹ്ന ഫാത്തിമയെ സമുദായത്തില്‍ നിന്നും പുറത്താക്കിയെന്ന് ജമാ അത്ത് കൗണ്‍സില്‍ . ഹൈന്ദവസമൂഹത്തിന്റെ വിശ്വാസത്തിനും ആചാരാനുഷ്ഠാനങ്ങള്‍ക്കും വിരുദ്ധമായി ശബരിമലയില്‍ ദര്‍ശനം നടത്തിയ യുവതിയുടെ കുടുബാംഗങ്ങളെയും മഹല്ല് അംഗത്വത്തില്‍ നിന്ന് പുറത്താക്കണമെന്ന് എറണാകുളം സെന്‍ട്രല്‍ മുസ്ലിം ജമാഅത്തിനോട് ആവശ്യപ്പെട്ടതായും ജമാ അത്ത് കൗണ്‍സില്‍ സംസ്ഥാന പ്രസിഡന്റ് അഡ്വ എ പൂക്കുഞ്ഞ് പറയുന്നു.

publive-image

സമൂഹത്തിന്റെ മതവികാരത്തെ വൃണപ്പെടുത്തിയതിന് ഇവര്‍ക്കെതിരെ സര്‍ക്കാര്‍ ക്രിമിനല്‍ നടപടി സ്വീകരിക്കണമെന്നും  പൂക്കുഞ്ഞ് ആവശ്യപ്പെട്ടു. രഹ്ന ഫാത്തിമയ്ക്ക് എറണാകുളം മുസ്ലിം ജമാഅത്ത്മായോ മുസ്ലിം സമുദായമായോ യാതൊരു ബന്ധവും ഇല്ല. ചുംബന സമരത്തില്‍ പങ്കെടുക്കുകയും നഗ്‌നയായി സിനിമയില്‍ അഭിനയിക്കുകയും ചെയ്ത രഹ്ന ഫാത്തിമ സമുദായത്തിന്റെ പേര് ഉപയോഗിക്കരുതെന്നും ജമാ അത്ത് കൗണ്‍സില്‍ ആവശ്യപ്പെട്ടു.

Advertisment