Advertisment

കശ്മീരിലെ ഷോപ്പിയാനില്‍ രണ്ടു ഭീകരരെ സൈന്യം വധിച്ചു, 11 ഏറ്റുമുട്ടലുകളിലായി അടുത്തിടെ കൊല്ലപ്പെട്ടത് 9 ഭീകരര്‍

New Update

ശ്രീനഗര്‍: കശ്മീരിലെ ഷോപ്പിയാനില്‍ രണ്ടു ഭീകരരെ സൈന്യം വധിച്ചു.  ഭീകരര്‍ക്ക് വേണ്ടിയുള്ള തെരച്ചിലിനിടെ ഉണ്ടായ ഏറ്റുമുട്ടലിലാണ് രണ്ടു ഭീകരരെ ഇന്ന് വധിച്ചത്.

Advertisment

publive-image

ജമ്മു കശ്മീരില്‍ കഴിഞ്ഞ ഏതാനും ദിവസങ്ങളായി ഭീകരര്‍ക്കെതിരെ സുരക്ഷാ സേന കര്‍ക്കശ നിലപാടാണ് സ്വീകരിച്ചുവരുന്നത്. കഴിഞ്ഞ ദിവസങ്ങളില്‍ 11 ഏറ്റുമുട്ടലുകളിലായി 9 ഭീകരരെ വധിച്ചതായി സുരക്ഷാ സേന അറിയിച്ചിരുന്നു.

പഞ്ചാബിലെ ഫിറോസ്പൂരില്‍ ബിഎസ്എഫ് വന്‍ ആയുധശേഖരം പിടിച്ചെടുത്തു. പാകിസ്ഥാന്‍ നിര്‍മ്മിത ആയുധങ്ങളാണ് ഫിറോസ്പൂരില്‍ നിന്ന് ബിഎസ്എഫ് പിടിച്ചെടുത്തത്. ആയുധങ്ങള്‍ അടങ്ങിയ ബാഗില്‍ ഹെറോയിന്‍ ഉള്‍പ്പെടെയുള്ള മയക്കുമരുന്നും കണ്ടെത്തിയെന്നാണ് റിപ്പോര്‍ട്ട്.

jammu kashmir#
Advertisment