Advertisment

മണ്ഡലപുനർനിർണയം പൂർത്തിയാക്കി ജമ്മുകാശ്മീരിൽ തെരഞ്ഞെടുപ്പ് നടത്തുമെന്ന് പ്രധാനമന്ത്രി; സംസ്ഥാന പദവി നൽകുന്ന കാര്യത്തിൽ തീരുമാനമായില്ല

New Update

publive-image

ന്യൂഡൽഹി: മണ്ഡലപുനർനിർണയം പൂർത്തിയാക്കി ജമ്മുകാശ്മീരിൽ തെരഞ്ഞെടുപ്പ് നടത്തുമെന്ന് പ്രധാനമന്ത്രി. ഇന്ന് ചേർന്ന് സർവകക്ഷി യോഗത്തിലാണ് പ്രധാനമന്ത്രി തീരുമാനം അറിയിച്ചത്. ജമ്മുകാശ്മീരിന് സംസ്ഥാന പദവി നൽകുന്ന കാര്യത്തിൽ തീരുമാനം ആയില്ല. ജമ്മുകശ്മീരിലെ 14 നേതാക്കളാണ് യോഗത്തിനായി പ്രധാനമന്ത്രിയുടെ വസതിയിൽ എത്തിയത്.

കശ്മീരിന്റെ പ്രത്യേക പദവി പുനഃസ്ഥാപിക്കണമെന്ന് കാശ്മീർ താഴ്വരയിലെ പാർട്ടികളുടെ ഗുപ്‌കാർ സഖ്യം ആവശ്യപ്പെട്ടത്. എന്നാൽ ഇതിനെതിരെയാണ് ഹർജികൾ സുപ്രീംകോടതിയുടെ പരിഗണനയിലാണ്. കോടതി വിഷയത്തിൽ അന്തിമ തീരുമാനം എടുക്കട്ടേ എന്ന് കേന്ദ്രം നിലപാടെടുത്തു. ജമ്മുവിന്റെ വികസനങ്ങളിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി സന്തോഷം പ്രകടിപ്പിച്ചു. ഇത് ജനങ്ങൾക്ക് പുത്തൻ പ്രതീക്ഷ നൽകുന്നുവെന്നും അദ്ദേഹം പറഞ്ഞു.

Advertisment