Advertisment

ജമ്മു കശ്മീരിലെ അനന്ത്നാഗ് ജില്ലയില്‍ സ്‌ഫോടനം നടത്താന്‍ ഭീകരരുടെ പദ്ധതി; നാലു പേര്‍ അറസ്റ്റില്‍

New Update

publive-image

ശ്രീനഗര്‍: ജമ്മു കശ്മീരിലെ അനന്ത്നാഗ് ജില്ലയില്‍ സ്‌ഫോടനം നടത്താന്‍ ലഷ്‌കര്‍ ഇ തൊയ്ബ ഭീകരര്‍ തയ്യാറാക്കിയ പദ്ധതി തകര്‍ത്ത് ജമ്മു കശ്മീര്‍ പോലീസ്. നാലുപേരെ പോലീസ് അറസ്റ്റു ചെയ്തു. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഇവരെയെല്ലാം പിടികൂടിയത്.

ബാരാമുള്ള സ്വദേശി അമിര്‍ റെയാസ് ലോണ്‍, സീര്‍ ഹംദാന്‍ സ്വദേശി ഒവൈസ് അഹമ്മദ് ഷാക്കാസ്, പുല്‍വാമയിലെ രാജ്പോറ സ്വദേശി ഷുഹൈബ് മുസാഫര്‍ ക്വുസി, താരിഖ് ദാര്‍ എന്നിവരാണ് അറസ്റ്റിലായത്.

Advertisment