Advertisment

ഭീകരാക്രമണത്തില്‍ വീരമൃത്യു വരിച്ച പോലീസുകാരന്റെ മകനെ തോളിലേറ്റ് കണ്ണീരൊഴുക്കുന്ന മേലുദ്യോഗസ്ഥന്റെ ചിത്രം സോഷ്യൽ മീഡിയയിൽ വൈറലാകുന്നു

New Update

ശ്രീനഗര്‍: ഭീകരാക്രമണത്തില്‍ വീരമൃത്യു വരിച്ച പോലീസുകാരന്റെ മകനെ തോളിലേറ്റ് കണ്ണീരൊഴുക്കുന്ന മേലുദ്യോഗസ്ഥൻ ചിത്രം സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. ശ്രീനഗര്‍ എസ് എസ് പി ഹസീബ് മുഗളാണ് സബ് ഇന്‍സ്‌പെക്ടര്‍ അര്‍ഷദ് ഖാന് പുഷ്പചക്രം സമര്‍പ്പിക്കുന്ന ചടങ്ങില്‍ ദുഃഖം സഹിക്കാനാകാതെ കണ്ണീരൊഴുക്കിയത്.

publive-image

കഴിഞ്ഞ ബുധനാഴ്ച അനന്ത്‌നാഗില്‍ സി ആര്‍ പി എഫ് പെട്രോള്‍ സംഘത്തിനു നേര്‍ക്കുണ്ടായ ഭീകരാക്രമണത്തില്‍ ജമ്മു കശ്മീര്‍ പോലീസിലെ സബ് ഇന്‍സ്‌പെക്ടറായ അര്‍ഷദിന് ഗുരുതരമായി പരിക്കേറ്റിരുന്നു. തുടര്‍ന്ന് ഡല്‍ഹി എയിംസില്‍ പ്രവേശിപ്പിച്ച അര്‍ഷദ് ഞായറാഴ്ചയാണ് വീരമൃത്യു വരിച്ചത്.

Advertisment