Advertisment

അതിര്‍ത്തിയില്‍ പാക് വെടിവെപ്പ്, ഒരു സൈനികന്‍ കൊല്ലപ്പെട്ടു ; കശ്മീരില്‍ വീണ്ടും ഭീകരാക്രമണം

author-image
ന്യൂസ് ബ്യൂറോ, ഡല്‍ഹി
Updated On
New Update

കശ്മീര്‍ : അതിര്‍ത്തിയില്‍ വീണ്ടും പാകിസ്ഥാന്റെ പ്രകോപനം. പാക് സൈന്യം നടത്തിയ വെടിവെപ്പില്‍ ഒരു സൈനികന്‍ കൊല്ലപ്പെട്ടു. സുന്ദര്‍ബാന്‍ സെക്ടറിലെ അതിര്‍ത്തിയിലാണ് പാക് സൈന്യത്തിന്റെ വെടിവെപ്പുണ്ടായത്.

Advertisment

publive-image

അതിനിടെ ജമ്മു കശ്മീരിലെ സോപോറില്‍ വീണ്ടും ഭീകരാക്രമണം. സോപോര്‍ മെയിന്‍ ചൗക്കില്‍ വെച്ച് പൊലീസ് വാഹനവ്യൂഹത്തിന് നേര്‍ക്ക് ഗ്രനേഡ് ആക്രമണം നടത്തുകയായിരുന്നു. മൂന്നുപൊലീസുകാര്‍ക്ക് പരിക്കേറ്റു. സുരക്ഷാ സേന ഉടന്‍ തന്നെ പ്രദേശം വളഞ്ഞു.

ആക്രമണം നടത്തിയ ഭീകരര്‍ക്കായി സുരക്ഷാ സേന തിരച്ചില്‍ ആരംഭിച്ചു. മൂന്നു ഭീകരരാണ് ഗ്രനേഡ് ആക്രമണം നടത്തിയതെന്നാണ് റിപ്പോര്‍ട്ട്. ഷോപ്പിയാനില്‍ കഴിഞ്ഞദിവസം ഭീകരര്‍ ഒരു പൊലീസ് ഉദ്യോഗസ്ഥനെ വെടിവെച്ചുകൊന്നിരുന്നു. അതിന് പിന്നാലെയാണ് പുതിയ ആക്രമണം ഉണ്ടായിരിക്കുന്നത്.

Advertisment