Advertisment

ജമ്മു കാശ്മീരിൽ സംസ്ഥാന പതാക നീക്കം ചെയ്തു... ഇനി ത്രിവര്‍ണ പതാക പാറും

author-image
ന്യൂസ് ബ്യൂറോ, ഡല്‍ഹി
Updated On
New Update

ശ്രീനഗര്‍ : ജമ്മു കാശ്മീരിൽ വിവാദങ്ങളും കോലാഹലങ്ങളും സൃഷ്ടിച്ച പ്രത്യേക പദവി നല്‍കുന്ന ആര്‍ട്ടിക്കിള്‍ 370-ാം നീക്കം ചെയ്തതിന് പിന്നാലെ ജമ്മു കാശ്മീര്‍ സിവില്‍സെക്രട്ടേറിയറ്റ് കെട്ടിടത്തില്‍ നിന്ന് സംസ്ഥാന പതാക നീക്ക ചെയ്തു. പകരം ദേശീയ പതാക ഉയര്‍ത്തി.

Advertisment

publive-image

370-ാം വകുപ്പ് നീക്കം ചെയ്തതിനെതുടര്‍ന്ന് സര്‍ക്കാര്‍ ഓഫീസുകളില്‍ നിന്നും വാഹനങ്ങളില്‍ നിന്നും സംസ്ഥാന പതാക നീക്കംചെയ്തിരുന്നു. എന്നാല്‍ സിവില്‍ സെക്രട്ടേറിയറ്റില്‍നിന്ന് സംസ്ഥാന പതാക നീക്കം ചെയ്തിരുന്നില്ല.

ഇനി ഇവിടെയുള്ള എല്ലാ സര്‍ക്കാര്‍ ഓഫീസുകളിലും ദേശീയ പതാക മാത്രമേ കാണാനാകൂ എന്ന് ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു. ജമ്മു കശ്മീരിന്റെ ഭരണ സിരകേന്ദ്രമായ സിവില്‍ സെക്രട്ടേറിയറ്റ് ശ്രീനഗറിലാണ് സ്ഥിതി ചെയ്യുന്നത്. ജമ്മു കാശ്മീരിന് സ്വന്തമായുള്ള പതാകയായിരുന്നു നേരത്തെ സര്‍ക്കാര്‍ ഓഫീസുകളിലും മറ്റും ഉണ്ടായിരുന്നത്.

Advertisment