ശ്രീനഗര്‍: ജമ്മുകാഷ്മീരിലെ കുപ്വാരയില് പാക്കിസ്ഥാന് വെടിനിര്‍ത്തല്‍ കരാര്‍ ലംഘനം നടത്തി. ഇന്ത്യ ശക്തമായി തിരിച്ചടിച്ചു. ഏറ്റുമുട്ടലില്‍ ഒരു പാക് സൈനികനെ ഇന്ത്യ വധിച്ചു.
സംഭവത്തില്‍ ഒന്നിലേറെ സൈനികര്‍ക്ക് പരിക്കേറ്റിട്ടുണ്ടെന്നാണ് ലഭിക്കുന്ന വിവരം. നീലം വാലിയിലൂടെ ഇന്ത്യയിലേക്ക് ഭീകരര്‍ക്ക് നുഴഞ്ഞു കയറാനുള്ള അവസരമൊരുക്കയാണ് പാക്കിസ്ഥാനെന്ന് ഇന്ത്യ കഴിഞ്ഞ ദിവസവും ആരോപിച്ചിരുന്നു.