Advertisment

കേന്ദ്ര സർക്കാരിന്റെ കർഷകദ്രോഹ നടപടികൾക്കെതിരെ ജനാധിപത്യ കേരളാ കോൺഗ്രസ് പ്രതിഷേധ ധർണ്ണ നടത്തി

New Update

publive-image

Advertisment

കോട്ടയം: കേന്ദ്ര സർക്കാരിന്റെ കർഷകദ്രോഹ നടപടികൾക്കെതിരെയും, മനുഷ്യാവകശ ധ്വംസനത്തിനെതിരെയും ജനാധിപത്യ കേരളാ കോൺഗ്രസ് സംസ്ഥാന വ്യാപകമായി ധർണ്ണ നടത്തി.

സംസ്ഥാന തല ഉത്ഘാടനം ചെയർമാൻ ഡോ. കെ.സി ജോസഫ് എക്സ് എംഎൽഎ കോട്ടയത്ത് നിർവ്വഹിച്ചു. ചങ്ങനാശേരിയിൽ ജില്ലാ പ്രസിഡന്റ് മാത്യൂസ് ജോർജും, ഏറ്റുമാനൂരിൽ സംസ്ഥാന ജനറൽ സെക്രട്ടറി അജിതാ സാബുവും, കടുത്തുരുത്തിയിൽ നിയോജക മണ്ഡലം പ്രസിഡന്റ് സന്തോഷ് കുഴിവേലിയും പാലായിൽ ഔസേപ്പച്ചൻ ഓടക്കലും ധർണ്ണാ സമരങ്ങൾ ഉത്ഘാടനം ചെയ്തു.

വിവിധ കേന്ദ്രങ്ങളിൽ പാർട്ടി ഭാരവാഹികളായ അഡ്വ. ഫ്രാൻസിസ് തോമസ്, ജയിംസ് കുര്യൻ, വിനു ജോബ്, കുര്യൻ തൂമ്പുങ്കൽ, സിബി മുക്കാടൻ, ജയിംസ് ജോസഫ്, അലിച്ചൻ തൈപറമ്പിൽ, ബോബൻ കോയിപള്ളി, ബിനോ ആന്റണി തുടങ്ങിയവർ പ്രസംഗിച്ചു.

 

kottayam news
Advertisment