Advertisment

വിദ്വേഷ പ്രചരണത്തിന് കീഴടങ്ങാതെ ജാനകിയും നവീനും; ഉറച്ച ചുവടുകളുമായി വീണ്ടും

New Update

പുതിയ ഡാന്‍സ് വീഡിയോയുമായി മെഡിക്കല്‍ വിദ്യാര്‍ത്ഥികളായ നവീന്‍ റസാക്കും ജാനകി ഓംകുമാറും. ക്ലബ് എഫ്എം സെറ്റിലായിരുന്നു ഇരുവരും ഡാന്‍സ് ചെയ്തത്.

Advertisment

publive-image

ആറാം തമ്പുരാനിലെ പാടി തൊടിയിലേതോ… എന്ന പാട്ടിന്റെ റിമിക്‌സിനാണ് ഇരുവരും ചുവട് വെച്ചത്. സംഭവം നിമിഷങ്ങള്‍ക്കകം സോഷ്യല്‍ മീഡിയ ഏറ്റെടുത്തു. ‘ധൈര്യമായി മുന്നോട്ട് പോവുക’ എന്നാണ് പലരും വീഡിയോയുടെ താഴെ കമന്റ് ചെയ്തിരിക്കുന്നത്.

ഇരുവരും ആദ്യം ചെയ്ത മുപ്പത് സെക്കന്റ് വീഡിയോയ്‌ക്കെതിരെ സംഘപരിവാര്‍ ആക്രമണം നടന്നിരുന്നു. വിദ്വേഷപ്രതികരണവുമായി അഭിഭാഷകന്‍ കൃഷ്ണരാജായിരുന്നു രംഗത്തെത്തിയത്.

https://www.facebook.com/watch/?v=1143110919485033

viral video all video news
Advertisment