Advertisment

കല്ലടിക്കോട് ജനമൈത്രി പോലീസ് ഭക്ഷ്യധാന്യ കിറ്റ് വിതരണവും ബോധവൽക്കരണ ക്ലാസ്സും നടത്തി

New Update

publive-image

Advertisment

തച്ചമ്പാറ: പോലീസിന്റെ സഹായവും സേവനവും വിശദീകരിച്ചും സമൂഹമാധ്യമങ്ങളിലെ തെറ്റായ പ്രവണതകൾ ചൂണ്ടിക്കാണിച്ചും കല്ലടിക്കോട് ജനമൈത്രി പോലീസ് തച്ചമ്പാറ ഗ്രാമ പഞ്ചായത്തിലെ ആനക്കല്ല് എസ്.ടി കോളനിയിൽ നടത്തിയ ബോധവൽക്കരണ പരിപാടി ശ്രദ്ധേയമായി. കോളനിയിലെ ട്രൈബൽ കുടുംബാംഗങ്ങൾക്ക് താങ്ങും തണലുമായി ഭക്ഷ്യധാന്യ കിറ്റുകളും നൽകി.

പോലീസ് സ്റ്റേഷനിൽ വരുന്ന പരാതികളിൽ ഉചിതവും നിയമാനുസൃതവുമായ നടപടികൾ കൈക്കൊള്ളാനും ജനങ്ങൾക്ക് ആശ്രയമായി വർത്തിക്കാനും സഹായകമായ കാര്യങ്ങൾ വിശദീകരിച്ചു. തച്ചമ്പാറ ഗ്രാമ പഞ്ചായത്ത് പ്രസിഡൻറ് നാരായണൻകുട്ടി ഉദ്ഘാടനം ചെയ്തു.

ഐഎസ്എച്ച്ഒ സജി വർഗീസ് വിശിഷ്ടാതിഥിയായി. ജനമൈത്രി ബീറ്റ് ഓഫീസർ ബിബീഷ് അധ്യക്ഷനായി. വാർഡ് മെമ്പർ ബിന്ദു കുഞ്ഞിരാമൻ, എസ് ടി പ്രമോട്ടർ രമ്യ, ഐസക്, പ്രമോദ്,

എഡിഎസ് സരസ്വതി, ജെസ്സി, തുടങ്ങിയവർ പ്രസംഗിച്ചു.

 

palakkad news
Advertisment