Advertisment

ഡോ. കുര്യാസ് കുമ്പളക്കുഴിക്ക് 'ജനപക്ഷ' അവാർഡ്

author-image
ന്യൂസ് ബ്യൂറോ, വയനാട്
Updated On
New Update

publive-image

Advertisment

കൽപറ്റ: വയനാട് കേന്ദ്രമായി പ്രവർത്തിക്കുന്ന സെൻ്റർ ഫോർ പൊളിറ്റിക്കൽ സയൻസിൻ്റെ ജനപക്ഷ അവാർഡ് സാഹിത്യ വിമർശകനും വിദ്യാഭ്യാസ ചിന്തകനുമായ ഡോ. കുര്യാസ് കുമ്പളക്കുഴിക്ക്.

സാഹിത്യ, സംസ്കാരിക, പൊതുപ്രവർത്തന രംഗത്ത് ജനപക്ഷത്തുനിന്ന് പ്രവർത്തിക്കുന്നവരെ ആദരിക്കുന്നതിൻ്റെ ഭാഗമായാണ് ജനപക്ഷ പുരസ്കാരം നൽകുന്നത്. 25,000 രൂപയും പ്രശസ്തിപത്രവും ഫലകവുമാണ് അവാർഡ്.

കേരള സാഹിത്യ അക്കാദമി മുൻ സെക്രട്ടറി ആർ.ഗോപാലകൃഷ്ണൻ, കേരള പബ്ലിക് സർവീസ് കമ്മീഷൻ മുൻ അംഗം പ്രഫസർ ലോപ്പസ് മാത്യു, മാധ്യമം മുൻ ന്യൂസ് എഡിറ്റർ വി.മുഹമ്മദ് അലി എന്നിവരടങ്ങിയ ജഡ്ജിങ്ങ് കമ്മിറ്റിയാണ് ഡോ. കൂര്യാസ് കുമ്പളക്കുഴിയെ 2020-ലെ അവാർഡിന് തെരഞ്ഞെടുത്തത്.

സാഹിത്യ വിമർശകൻ, വിദ്യാഭ്യാസ ചിന്തകൻ, വിവർത്തകൻ ചരിത്രകാരൻ, ജീവചരിത്രകാരൻ തുടങ്ങിയ നിലകളിൽ പ്രസിദ്ധനായ കുര്യാസ് കുമ്പളക്കുഴി ഈ രംഗത്ത് 30-ൽ അധികം കൃതികളുടെ കർത്താവാണ്.

സംസ്ഥാന വിവരാവകാശ കമീഷണർ, മഹാത്മാഗാന്ധി സർവകാലശാലയിൽ പ്രഫസർ, ഡീൻ ഓഫ് ഫാക്കൽറ്റി, സംസ്ഥാന ബാല സാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ,

സർവകലാശാലയിൽ സിൻഡിക്കേറ്റ് അംഗം, സെനറ്റ് അംഗം, അക്കാദമിക് കൗൺസിലംഗം, വിവിധ സർവകലാശാലകളിൽ പരീക്ഷാ ബോർഡ് അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്.

2016-19ൽ സംസ്ഥാന മുന്നാക്ക വിഭാഗ കമീഷൻ അംഗമായിരുന്നു. കെ. സി.ബി. സി. സാഹിത്യ അവാർഡ് ,കേരള ഹിസ്റ്ററി കോൺഗ്രസ് അവാർഡ്, ബനീഞ്ഞാ അവാർഡ് ,പോപ്പ് ജോൺ പോൾ പുരസ്കാരം തുടങ്ങി നിരവധി അവാർഡുകൾ നേടിയ ഡോ. കുരാസ് ഏറ്റുമാനൂർ സ്വദേശിയാണ്.

ആഗസ്റ്റ് രണ്ടാം വാരം കോഴിക്കോട് നടക്കുന്ന ചടങ്ങിൽ അവാർഡ് നൽകുമെന്ന് സെൻ്റർ ഫോർ പൊളിറ്റിക്കൽ സയൻസ് എക്സിക്യൂട്ടീവ് ഡയറക്ടർ കെ.ജെ. ദേവസ്യ അറിയിച്ചു.

wayanad news
Advertisment