Advertisment

നേതൃത്വത്തിൻ്റെ ശൈലിയിൽ പ്രതിഷേധം; ജനപക്ഷം പാർട്ടിയിൽ നിന്നും സംസ്ഥാന കമ്മിറ്റി അംഗം പി കെ കൃഷ്ണൻ രാജിവെച്ചു

author-image
ജോസ് ചാലക്കൽ
New Update

പാലക്കാട്:  ജനപക്ഷം പാർട്ടിയിൽ നിന്നും രാജിവെച്ചതായി സംസ്ഥാന കമ്മിറ്റി അംഗം പി കെ കൃഷ്ണൻ ' നേതൃത്വത്തിൻ്റെ ശൈലിയിൽ പ്രതിഷേധിച്ചാണ് രാജിവെക്കുന്നതെന്നും ക്യഷ്ണൻ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

Advertisment

ജനപക്ഷം ജില്ലാ കമ്മിറ്റി കൊണ്ട് നേതൃത്വത്തിന് ഗുണമില്ലെന്നാണ് പാർട്ടി ചെയർമാൻ്റെ നിലപാട് .

ജില്ലാ കമ്മറ്റിക്കകത്തെ പ്രശ്നങ്ങൾ തീർക്കാനും നേതൃത്വം തയ്യാറാവുന്നില്ല, പ്രതിപക്ഷം സ്വപ്നക്കും സ്വർണ്ണത്തിനും പുറകെ പോയപ്പോൾഎല്‍ഡിഎഫ് വികസനത്തിൽ ശ്രദ്ധിച്ചു.

ഇതും രാജിക്ക് കാരണമാണ് ' രാജിവെച്ചവർ ജോസ് കെ മാണിയുടെ കേരള കോൺഗ്രസ്സ് എം ൽ ചേർന്ന് പ്രവർത്തിക്കുമെന്നും കൃഷ്ണൻ പറഞ്ഞു. 'ജനപക്ഷം പ്രവർത്തകരായിരുന്ന ജാഫർ, കെ സുന്ദരൻ,കെ സാബു തുടങ്ങിയവരും വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു

janapaksham
Advertisment