Advertisment

ചുണ്ടില്‍ ചുംബിക്കാനാണ് അവര്‍ പറഞ്ഞത്; നടിയുടെ വെളിപ്പെടുത്തല്‍

author-image
ഫിലിം ഡസ്ക്
New Update

മുംബൈ: ചുംബന രംഗത്തില്‍ അഭിനയിക്കാന്‍ വിസമ്മതിച്ച നടിയെ ഹിന്ദി സീരിയലില്‍ നിന്ന് ഒഴിവാക്കിയെന്ന വിവാദങ്ങള്‍ക്ക് പിന്നാലെ സത്യം വെളിപ്പെടുത്തി ജന്നത് സുബൈര്‍ റഹ്മാനി. തു ആഷിഖ്വി എന്ന ചിത്രത്തില്‍ നായകന്‍ ഋത്വിക് അറോറയുമായി ചുംബനരംഗം അഭിനയിക്കാന്‍ വിസമ്മതിച്ചതിന് ജന്നതിനെ ഒഴിവാക്കി എന്നാണ് വാര്‍ത്തകള്‍ വന്നിരുന്നത്.

Advertisment

publive-image

എന്നാല്‍ 16 വയസ്സ് മാത്രം പ്രായമായ തനിക്ക് 25 കാരിയെ പോലെ പെരുമാറാനാകില്ലെന്നും കയ്യിലോ മുഖത്തോ ചുംബിക്കാം ചുണ്ടില്‍ ചുംബിക്കാനാകില്ലെന്നും വ്യക്തമാക്കുകയായിരുന്നുവെന്നാണ് താരം പറയുന്നത്.

തന്റെ പ്രായത്തിന് അനുസരിച്ചുള്ള വേഷം മാത്രമാണ് അഭിനയിക്കാനാകൂ എന്ന് അണിയറ പ്രവര്‍ത്തകരോട് വ്യക്തമാക്കുകയായിരുന്നു. ഇത് അവര്‍ അംഗീകരിക്കുകയും തന്റെ ആവശ്യങ്ങള്‍ മനസ്സിലാക്കുകയും ചെയ്യുകയായിരുന്നുവെന്ന് ജന്നത്ത് വ്യക്തമാക്കി. ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് ജന്നത്ത് ഇക്കാര്യം തുറന്ന് പറഞ്ഞത്.

സോഷ്യല്‍ മീഡിയയില്‍ തന്നെ ഫോളോ ചെയ്യുന്ന ധാരാളം പേരുണ്ട്. 16 കാരിയായ താന്‍ ഇത്തരം രംഗങ്ങളില്‍ അഭിനയിച്ചാല്‍ അത് അവരില്‍ തെറ്റായ ചിന്തയാണ് ഉണ്ടാക്കുകയെന്നും ജന്നത്ത്. ജന്നത്തിനെ ചുംബന രംഗങ്ങളില്‍ അഭിനയിപ്പിക്കുന്നതിനെ എതിര്‍ത്ത് മാതാവ് തന്നെ രംഗത്തെത്തിയെന്നായിരുന്നു വാര്‍ത്ത. തന്റെ അമ്മയുടെ തീരുമാനത്തില്‍ അഭിമാനമുണ്ടെന്നും ജന്നത്ത് പറഞ്ഞു.

Advertisment