Advertisment

നാലായിരം രൂപയുടെ ബ്രാലെറ്റും ഷോര്‍ട്ട്‌സും ധരിച്ച്‌ മാലിദ്വീപിലെ കടലും സൂര്യാസ്തമയവും ആസ്വദിച്ച് ജാന്‍വി കപൂര്‍

author-image
ഫിലിം ഡസ്ക്
New Update

അന്തരിച്ച നടി ശ്രീദേവിയുടേയും ബോണി കപൂറിന്റെയും മൂത്തമകള്‍ ജാന്‍വി കപൂര്‍ ധടക് എന്ന ചിത്രത്തിലൂടെയാണ് ബോളിവുഡ് സിനിമലോകത്തേക്ക് അരങ്ങേറ്റം കുറിച്ചത്. ശ്രീദേവിയ്ക്ക് ആരാധകര്‍ നല്‍കിയ അതേ സ്‌നേഹത്തോടെയാണ് അവരുടെ മകള്‍ ജാന്‍വിയെയും ബോളിവുഡ് സ്വീകരിച്ചത്.

Advertisment

publive-image

ജാന്‍വി മാലിദ്വീപില്‍ അവധിയാഘോഷിക്കുന്നതിനിടയ്ക്ക് തന്റെ ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവച്ച ചിത്രമാണ് വൈറലാകുന്നത്. മാലിദ്വീപിലെ കടലും സൂര്യാസ്തമയവും ആസ്വദിക്കുന്ന ചിത്രമാണ് ജാന്‍വി പങ്കുവെച്ചത്.

ജാന്‍വി ഒരു ട്രെന്‍ഡി വൈറ്റ് ബ്രാലെറ്റാണ് ധരിച്ചിരിയ്ക്കുന്നത്. OOKIOH ലേബലില്‍ നിന്നുള്ള ഇതിന് നാലായിരം രൂപ വിലയുണ്ട്. ഓറഞ്ച് ഷോര്‍ട്ട്‌സ് ആണ് വൈറ്റ് ടോപ്പിന് ജോടിയായി ധരിച്ചിരിക്കുന്നത്.

ആഴത്തിലുള്ള ചതുരാകൃതിയിലുള്ള നെക്ക്‌ലൈന്‍, സ്ട്രാപ്പുകളില്‍ സിഗ്‌നേച്ചര്‍ മോതിരങ്ങള്‍, താഴ്ന്ന പുറകുവശം എന്നിവ വൈറ്റ് ടോപ്പില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഹൂപ്പ് കമ്മലുകള്‍, ചങ്കി വളകള്‍, മണികളുള്ള മാല എന്നിവയാണ് ജാന്‍വി അണിഞ്ഞിരിയ്ക്കുന്നത്.

janvi kapoor
Advertisment